Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരേ സമയം 15 പേർ മാത്രം; ഒരു ദിനം 300 പേർക്ക് പ്രവേശനം; പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെ; നിയന്ത്രണങ്ങളോടെ ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; വിവാഹങ്ങൾക്കും അനുമതി

ഒരേ സമയം 15 പേർ മാത്രം; ഒരു ദിനം 300 പേർക്ക് പ്രവേശനം;  പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെ; നിയന്ത്രണങ്ങളോടെ ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; വിവാഹങ്ങൾക്കും അനുമതി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ദിവസം 300 പേർക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. വിവാഹങ്ങൾക്കും നാളെ മുതൽ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറിൽ കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്. കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP