Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോസ്റ്റ് നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ല; മകനെ കുറിച്ച് കമന്റുകൾ വന്നതോടെ: നിലപാട് വ്യക്തമാക്കി നടി വീണാ നായർ

പോസ്റ്റ് നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ല; മകനെ കുറിച്ച് കമന്റുകൾ വന്നതോടെ: നിലപാട് വ്യക്തമാക്കി നടി വീണാ നായർ

സ്വന്തം ലേഖകൻ

കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതുായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാൻ ആഹ്വാനം ചെയ്തു പങ്കുവച്ച് നടി വീണാ നായർ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് വെച്ചിരുന്നു. എന്നാൽ പിന്നീട് അ കുറിച്ച് സമൂഹമാധ്യമത്തിൽ നിന്നും നീക്കം ചെയ്തു. എന്നാൽ താൻ ആ പോസ്റ്റ് നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ലെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി വീണ നായർ.

മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീഷണി മുൻപ് ഉണ്ടായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടില്ല. എന്നാൽ തന്റെ മകനെ കുറിച്ച് കമന്റുകൾ വന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് വീണ വ്യക്തമാക്കി. വിവാഹത്തിന് സ്വർണം വാങ്ങരുതെന്നും പെൺകുട്ടികളുടെ ഉന്നമനം ഉറപ്പാക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹസമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രം മുൻനിർത്തി അവഹേളിക്കുന്ന കമന്റുകൾ വന്നു. പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു. ഇതിന്റെ കാരണവും ട്രോളുന്നവർക്കുള്ള മറുപടിയും സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണു താരം നൽകിയത്.

വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വർണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജൂവലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വർണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നു വീണ വ്യക്തമാക്കി.

വീണ നായരുടെ വിഡിയോ കാണാം :

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP