Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗമ്യയെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം; ഇന്ത്യയുടെ ഉപസ്ഥാനപതി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും സൗമ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നവരും

സൗമ്യയെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം; ഇന്ത്യയുടെ ഉപസ്ഥാനപതി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും സൗമ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നവരും

സ്വന്തം ലേഖകൻ

ടെൽ അവീവ്: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് സ്‌നേഹത്തിന്റെ ഓർമപ്പൂക്കൾ അർപ്പിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം. അനുസ്മരണ സമ്മേളനം ഇന്ത്യയുടെ ഉപസ്ഥാനപതി അനിത നന്ദിനി ഉദ്ഘാടനം ചെയ്തു. മൊഷാവ് താവോസിലെ സെൻട്രൽ സിനഗോഗിൽ ആയിരുന്നു സമ്മേളനം.

ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും മലയാളി യഹൂദരും സൗമ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നവരും പങ്കെടുത്തു. സുഹൃത്തുക്കൾ സൗമ്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ കഴിഞ്ഞ മാസം 11നാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവുമായി വിഡിയോ കോളിൽ സംസാരിച്ചുനിൽക്കുമ്പോൾ ടെൽ അവീവിൽ ആയിരുന്നു ദുരന്തം.

സൗമ്യുടെ മരണത്തിന് പിന്നാലെ സൗമ്യയുടെ കുടുംബത്തിന് സമാനതകളില്ലാത്ത പരിഗണന നൽകിയാണ് സൗമ്യയെ ഇസ്രയേൽ ആദരിച്ചത്. ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നുു. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയുടെ പ്രഖ്യാപനം അനുസരിച്ച് സൗമ്യയുടെ കുടുംബത്തിന് നല്ല നഷ്ടപരിഹാരവും കുടുംബാഗത്തിന് ഇസ്രയേലിൽ ജോലിയും വരെ ലഭിക്കും.

രണ്ടു വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ അടുത്തു തന്നെ മകൻ അഡോണിന്റെ ആദ്യ കുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ എത്തിയത് മൃതദേഹേമായും. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജോനാദൻ സഡ്കയും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗമ്യയുടെ വീട് സന്ദർശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. അതിന് ശേഷമാണ് ഇസ്രയേലിന്റെ ഓണററി പൗരത്വം കൊടുക്കാനുള്ള പ്രഖ്യാപനവും എത്തിയത്.

ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് വർഷമായി സൗമ്യ ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. ഇസ്രയേലിൽ ആദ്യ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP