Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപെടുന്ന കൂറ്റൻ നായക്കൊപ്പം മഞ്ജുവാര്യർ; ഇതെങ്ങനെ എന്ന അത്ഭുതം പങ്കുവെച്ച് സഹതാരങ്ങളും

ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപെടുന്ന കൂറ്റൻ നായക്കൊപ്പം മഞ്ജുവാര്യർ; ഇതെങ്ങനെ എന്ന അത്ഭുതം പങ്കുവെച്ച് സഹതാരങ്ങളും

സ്വന്തം ലേഖകൻ

ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപ്പെട്ട നായയുടെ ചങ്ങലയിൽപ്പിടിച്ച് തലയെടുപ്പോടെ നിൽക്കുന്ന മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ട് കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകരും ഒപ്പം സഹതാരങ്ങളുംയ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ട് 'എന്റെ ദൈവമേ, ഇതെങ്ങനെ' എന്നായിരുന്നു നടി ദീപ്തി സതിയുടെ സംശയം.

'അമ്പോ' എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്റെ കമന്റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും. ആരാധകർക്കൊപ്പം മലയാളസിനിമാലോകവും മഞ്ജുവിന്റെ ഈ സ്‌റ്റൈലിഷ് ചിത്രം ഏറ്റെടുത്തു. സൗബിൻ ഷാഹിർ, ഗായത്രി സുരേഷ്, ശ്രിന്ദ, ഭാവന, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

      View this post on Instagram

A post shared by Manju Warrier (@manju.warrier)

മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് ചിത്രത്തിലാണ് മഞഅജു നായയ്‌ക്കൊപ്പം എത്തിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മനോരമ കലണ്ടർ ആപ് 2021 ഒരുക്കുന്നത്.

മനോഹരമായ ഈ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിലും തരംഗമായി കഴിഞ്ഞു. കുതിരയും പാമ്പും ആനയുമൊക്കെയൊത്ത് നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ടിൽ ഇനി അണിനിരക്കാനൊരുങ്ങുന്നത്.വളർത്തുമൃഗങ്ങൾക്കു താരങ്ങൾക്കിടയിൽ സ്വീകാര്യത ഏറെയാണ്. സ്വന്തം വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ സിനിമാരംഗത്തും ഫോട്ടോഷൂട്ട് വൈറലായിക്കഴിഞ്ഞു.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. നേരത്തേ, കലണ്ടറിനായി നടത്തിയ മമ്മൂട്ടിയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP