Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ ഫയലും ഒരു ജീവിതമാണ് എന്ന ഡയലോഗ്‌ മുഖ്യമന്ത്രി തന്നെ മറന്നു; സർക്കാർ കാര്യങ്ങൾ ഇപ്പോഴും മുറ പോലെ തന്നെ; സർക്കാർ ഉദ്യോഗസ്ഥരുടെ പിഴവിൽ റീസർവേ നമ്പർ മാറി; തന്റേതല്ലാത്ത പിഴവിൽ കോടതികൾ കയറി ഇറങ്ങേണ്ടി വന്ന 83 വയസുകാരന്റെ ദുരിതകഥ

ഓരോ ഫയലും ഒരു ജീവിതമാണ് എന്ന ഡയലോഗ്‌ മുഖ്യമന്ത്രി തന്നെ മറന്നു; സർക്കാർ കാര്യങ്ങൾ ഇപ്പോഴും മുറ പോലെ തന്നെ; സർക്കാർ ഉദ്യോഗസ്ഥരുടെ പിഴവിൽ റീസർവേ നമ്പർ മാറി; തന്റേതല്ലാത്ത പിഴവിൽ കോടതികൾ കയറി ഇറങ്ങേണ്ടി വന്ന 83 വയസുകാരന്റെ ദുരിതകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു കൊണ്ടു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ, അദ്ദേഹം തന്നെ തന്റെ ഈ വാക്കുകൾ മറന്ന മട്ടാണ്. കേരളത്തിൽ ചെറിയ കാര്യങ്ങളിൽ പോലും ഫയലുകൾ തീർപ്പാക്കാതെ കുന്നുകൂടിയ അവസ്ഥ ഇപ്പോഴുമുണ്ട്. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെടൽ നടത്താത്ത് മാത്രമല്ല, ചിലപ്പോൾ അവർ വരുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങളും കൂടിയാകുമ്പോഴും ജീവിതം ദുസ്സഹമാകുന്ന അവസ്ഥയുണ്ട്. ജനങ്ങളെ സേവിക്കേണ്ടവരാണ് ഇത്തരം പിഴവു വരുത്തുന്നത്. എന്നിട്ടും അതിന്റെ പേരിൽ സാധാരണക്കാർ ദുതിരം അനുഭവിക്കേണ്ടി വരുന്നു.

അത്തരമൊരു സംഭവം വിവരിച്ചു കൊണ്ടുള്ള ഒരു കത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലഭിച്ചു. റീസർവേ നടത്തിയ ഉദ്യോഗസ്ഥർ വരുത്തി പിഴവിൽ സ്വന്തം സ്ഥലം നഷ്ടമാകുന്നത് തടയാൻ വൻതുക ഫീസ് നൽകി കോടതിയിൽ കയറി ഇറങ്ങേണ്ടി വന്ന 83 വയസുകാരനായ വയോധികനാണ് തന്റെ അനുഭവം വിവരിച്ചു കത്തെഴുതിയത്.

റീസർവേ നടത്തിയ ഉദ്യോഗസ്ഥർ സഹോദരിയുടെയും തന്റെയും സർവേ നമ്പർ പരസ്പ്പരം മാറി നൽകുകയായിരുന്നു. ഇതോടെ തന്റെ സ്ഥലം സാങ്കേതിക കുരുക്കില്ഡ കുരുങ്ങുകയായിരുന്നു എന്നാണ് കോട്ടയം ജില്ലയിൽ ഞീഴൂർ വില്ലേജ് മരങ്ങാലിൽ കരയിൽ ചൂരക്കുഴിയിലെ 83 വയസുകാരനായ വർഗീസ് പറയുനന്ത്. ഇങ്ങനെ തെറ്റായി കിടക്കുന്ന റീ-സർവേ നമ്പർ തിരുത്തി കിട്ടുന്നതിന് സംബന്ധിച്ചുള്ള വിഷയത്തിൽ കോടതി കയറി ഇറങ്ങുകയാണ് ഈ വയോധികൻ.

അദ്ദേഹം എഴുതിയ കത്ത് ഇങ്ങനെയാണ്:

സർ,

ഞാനും, എന്റെ സഹോദരി റോസമ്മയും 1977ൽ എന്റെ വീടിന് സമീപം മൂന്നര ഏക്കർ സ്ഥലം വാങ്ങി എന്റെ വീതം 1.16 സെന്റ് അളന്ന് തിരിച്ച് കരം അടച്ചുപോന്നു. (സർവേ നമ്പർ 426/1B2) എന്നാൽ 1999 ൽ നടന്ന റീ സർവേ പ്രകാരം ഞങ്ങളുടെ സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടു അതിർത്തി നിർണയിച്ചപ്പോളാണ് എന്റെ സ്ഥലം 1 ഏക്കർ 8 സെന്റായി കുറഞ്ഞത് ഞാൻ അറിഞ്ഞത്. പുതിയ സർവേ പ്രകാരം എന്റെ സ്ഥലം 323/1 ഉം റോസമ്മയുടെ 323/2 ഉം പ്രകാരം കരം അടച്ചു പോന്നു. എന്റെ സ്ഥലത്തിന്റെ രണ്ടു വശവും പാറമടക്കാരുടെ സ്ഥലമായതിനാലും, നടപാതയല്ലാതെ മറ്റു വഴികൾ ഇല്ലാത്തതിനാല്ലും എന്റെ സ്ഥലം അവർ വാങ്ങുവാൻ തയ്യാറായി.

അതിൽ പ്രകാരം ഞാൻ സ്ഥലം ആധാരം കൊടുക്കുവാൻ കടുത്തുരുത്തി രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ എന്റെയും, സഹോദരിയുടെയും സർവേ നമ്പരുകൾ പരസ്പരം മാറി കിടക്കുകയാണെന്ന് അറിഞ്ഞു. അതു തിരുത്തിക്കിട്ടുന്നതിന് ഞാൻ ഞീഴൂർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അവർ അത് വൈക്കം താലൂക്കിലേയ്ക്ക് അപേക്ഷ നൽകുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും എന്റെ സ്ഥലം അളന്നു റീസർവേ പ്രകാരം അതിരുകൾ കൃത്യമാണെന്ന് കണ്ടു. പരസ്പരം സർവേ നമ്പരിലെ തെറ്റുകൾ തിരുത്തുന്നതിന് എന്റെ സഹോദരിക്ക് നോട്ടീസ് അയച്ചു. എന്നാൽ അവർ ഈ തെറ്റു തിരുത്തുവാൻ തയ്യാറായില്ല.

ഞാൻ ഈ സ്ഥലം വില്ക്കുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. ഹൈക്കോടതിയിലെ വക്കീലായ എന്റെ സഹോദരിയുടെ മകൻ എനിക്കെതിരെ വൈക്കം മുൻസീഫ് കോടതിയിലും, ബഹു ഹൈക്കോടതയിലും ഇതിനെതിരെ കേസുകൊടുത്തു. ഈ തെറ്റ് തിരുത്തുവാൻ തഹസീൽദാർക്കോ, ഇതുമായി ബന്ധപ്പെട്ടവർക്കോ അധികാരമില്ല എന്ന് പറഞ്ഞാണ് ബഹു ഹൈക്കോടതിയിൽ കേസ് കൊടുത്തത്. ഹൈക്കോടതിയിൽ എനിക്ക് എതിരായി കേസ് നടത്തുന്നതിന് പെരുമ്പാവൂരിലുള്ള അഡ്വ. ബോബി കുര്യാക്കോസിനെ ഏല്പിച്ചു. എന്നാൽ കേസ് കോടതി പരിഗണിച്ച ദിവസം ഈ വക്കീൽ ഹാജരായില്ല. തുടർന്ന് കോടതി ഏകപക്ഷിയമായി കേസ് വിധിച്ചു.

അത് (26.06.2019 മ്പർ WPC No. 15076 07 2019) രണ്ടു കക്ഷികളുടെയും ഭാഗങ്ങൾ കേട്ട ശേഷം തുടർ നടപടികൾ സ്ഥീകരിക്കുവാൻ തഹസിൽദാർക്ക് ബഹു ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഈ വിധി എന്റെ വക്കീൽ എന്നിൽ നിന്നും മനഃപൂർവം മറച്ചു വച്ചു. ഞാൻ നിരന്തരം വക്കീലിനെ ഫോണിലൂടെയും, അല്ലാതെയും ബന്ധപ്പട്ടുകൊണ്ടിരുന്നു. കേസ് അവധിക്ക് വച്ചിരിക്കുകയാണെന്നാണ് എന്നോട് പറഞ്ഞത്.

03.03.2020 താലൂക്കാഫീസിൽ നിന്നും എനിക്ക് നോട്ടീസ് വന്നപ്പോഴാണ് 27.06.2019 ലെ ഹൈക്കോടതി വിധിയുടെ വിവരം ഞാനറിയിരുന്നത്. എന്നാൽ 2019 ഒക്ടോബർ മാസത്തിൽ ബേബി വക്കീൽ എന്റെ വീട്ടിൽ വന്ന് കേസിന്റെ ആവശ്യത്തിനായി 25,000 രൂപ വാങ്ങി. നോട്ടീസ് പ്രകാരം ഞാൻ താലൂക്ക് ഓഫീസിൽ ചെന്നു. അവരുടെ ഒരു വക്കീലും വന്നിട്ടുണ്ടായിരുന്നു. തഹസീൽദാർ എന്റെ ഭാഗം കേട്ടപ്പോൾ അവരുടെ വക്കീൽ നിലവിൽ ഒരു സിവിൽ കേസ് ഉള്ളതിനാൽ യാതൊരു നടപടിയും എടുക്കരുതെന്നും പറഞ്ഞ് റിപ്പോർട്ട് കൊടുത്തു. തുടർന്ന് അദ്ദേഹം ഇതിന്മേലുള്ള എല്ലാ നടപടികളും നിർത്തിവച്ചു.

ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ഞാൻ എറണാകുളത്തുള്ള സിറാജ് എന്ന വ്യക്തി മുഖേന ബഹു. ഹൈക്കോടതിയെ സമീപിച്ചു. അത് 2020 മാർച്ചിലായിരുന്നു. വക്കീൽ കേസ് ഫയൽ ചെയ്തത് 13.08.2020ലായിരുന്നു. തുടർന്ന് എതിർ കക്ഷികൾക്ക് കോടതിയിൽ നിന്നും നോട്ടീസ് നൽകി. അവർ അതിന് മറുപടിയും കോടതിക്കു കൊടുത്തു. തുടർന്ന് ഈ കേസിന്റെ പുരോഗതിയെപ്പറ്റി അറിയുന്നതിനായി ഞാൻ നേരിട്ടും, അല്ലാതെയും വക്കീലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കോവിഡ് കാരണം കോടതി ഇത്തരം കേസുകൾ ഇപ്പോൾ പരഗണിക്കുന്നില്ലെന്നാണ് പറയുന്നത്. ഈ കേസിലെ എതിർ കക്ഷിയുടെ മകൻ ഹൈക്കോടതിയിൽ വക്കീൽ ആയതിനാൽ അങ്ങേരുടെ സ്വാധീനത്തിന്റെ ഫലമായിട്ടാണോ ഈ കേസ് ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നതെന്ന് സംശയിക്കുന്നു. താലൂക്ക് ഓഫീസിൽ നിന്നും കോടതിക്ക് അയച്ചിരുന്ന റിപ്പോർട്ട് എനിക്ക് നിശ്ചയമായിരുന്നു. അതിന്റെ കോപ്പി വച്ചിട്ടുണ്ട്.

എന്റെ ഭാഗത്ത് നിന്നും സംഭവിക്കാത്തതും റീ സർവേയിൽ സംഭവിച്ച ഒരു പിശകിന് വയോധികനും, രോഗിയുമായ എന്നെ സാമ്പത്തികമായും, ശാരീരികമായും, മാനസികമായും വളരെയധികം ബുദ്ധിമുട്ടിക്കുകയാണ്. ഒരു സാധാരണക്കാരനായ എനിക്ക് സറിനെ നേരിൽ കണ്ട് നിയമോപദേശം തേടുന്നതിനും, ഇതിന്റെ എല്ലാ രേഖകളും കാണിക്കുന്നതിന് സറിന്റെ വിലപ്പെട്ട സമയം കുറച്ച് ദയവായി എനിക്ക് തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് വിനയപൂർവം
സി വി വർക്കി,
ഞീഴൂർ
ചൂരക്കുഴിയിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP