Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് വാഹനങ്ങളിൽ ചെറുപ്പളശ്ശേരിയിൽ നിന്ന് വന്നത് കാഫി മിഷിനിൽ ഒളിപ്പിച്ച സ്വർണം എടുക്കാൻ; അപകടത്തിൽ പെട്ടത് വിദേശികൾ എന്ന് വരുത്താൻ വാഹനത്തിന് ചുറ്റും മിഠായിയും പാൽപ്പൊടിയും വിതറിയ അതിബുദ്ധിയും വിനയായി; ഈ കള്ളന്മാരെ കണ്ടെത്തിയത് ഫറോഖ് പൊലീസിന്റെ മികവ്; രാമനാട്ടുകരയിലെ അപകടത്തിൽ വ്യക്തത വരുമ്പോൾ

മൂന്ന് വാഹനങ്ങളിൽ ചെറുപ്പളശ്ശേരിയിൽ നിന്ന് വന്നത് കാഫി മിഷിനിൽ ഒളിപ്പിച്ച സ്വർണം എടുക്കാൻ; അപകടത്തിൽ പെട്ടത് വിദേശികൾ എന്ന് വരുത്താൻ വാഹനത്തിന് ചുറ്റും മിഠായിയും പാൽപ്പൊടിയും വിതറിയ അതിബുദ്ധിയും വിനയായി; ഈ കള്ളന്മാരെ കണ്ടെത്തിയത് ഫറോഖ് പൊലീസിന്റെ മികവ്; രാമനാട്ടുകരയിലെ അപകടത്തിൽ വ്യക്തത വരുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചേട് വളവിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം തുടക്കം മുതലെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. പാലക്കാട് സ്വദേശികൾ സ്വദേശികൾ എന്തിനാണ് എയർപോർട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള വഴയിലെത്തിയത് എന്നതായിരുന്നു ആദ്യ തന്നെ ഉയർന്നിരുന്ന സംഷയം. ഈ ചോദ്യത്തിൽ നിന്നാണ് പൊലീസ് ഇത് കേവലം വാഹനാപകടം മാത്രമല്ലെന്നും അപകടത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന മറ്റൊരു കാരണമെന്നും കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് നിന്നാണ് സംഭവത്തിൽ ആദ്യമായ അറസ്റ്റുണ്ടാകുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്ന സമയത്ത് മോർച്ചറി പരിസരത്ത് സംഘത്തിലുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് മോർച്ചറി പരിസരത്ത് നിന്നു തന്നെ കസ്റ്റഡിയിലെടുത്തു. ഈ സമയത്ത് ബാക്കി എട്ടുപേരും രണ്ട് വാനങ്ങളിലായി രക്ഷപ്പെട്ടു. ഈ രണ്ട് പേരിൽ നിന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്തിനാണ് ചെർപുളശ്ശേരിയിലേക്ക് പോകാതെ രാമനാട്ടുകര ഭാഗത്തേക്ക് വന്നത് എന്ന ചോദ്യത്തിന് വെള്ളം വാങ്ങാൻ വന്നതാണ് എന്നാണ് ഇവർ മറുപടി നൽകിയിരുന്നത്.

എന്നാൽ എയർപേർട്ട് പരിസരത്ത് ലഭിക്കാത്തതൊന്നും ഈ സമയത്ത് രാമനാട്ടുകരയിൽ ലഭിക്കില്ലെന്ന് അറിയുന്ന പൊലീസ് ഇത് വിശ്വസിച്ചില്ല. ഈ കോവിഡ് കാലത്ത് സുഹൃത്തിനെ കൂട്ടാൻ വാഹനങ്ങളിലായി പേർ വന്നത് എന്തിനാണെന്ന ചോദ്യത്തിനും ഇവർ പരുങ്ങിയതോടെ രണ്ട് പേരെയും ഫറേക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ആശുപത്രി പരിസരത്ത് നിന്നും രക്ഷപ്പെട്ട സംഘത്തിലുണ്ടായിരുന്ന ഒരു വാഹനവും വാഹനത്തിലുണ്ടായിരുന്ന ആറ് പേരെയും ദേശീയപാതയിലെ രാമനാട്ടുകര ബൈപ്പാസിൽ അഴിഞ്ഞിലത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുയും ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോൾ ഓരോ കള്ളങ്ങൾ പറയുകയാണ് ചെയ്തത്. പിന്നീട് ഓരോ കള്ളങ്ങളും പൊലീസ് തെളിവുകൾ നിരത്തി പൊളിച്ചപ്പോൾ പിടിയിലായ എട്ട് പേരും തങ്ങൾ എന്തിനാണ് ഇവിടെയെത്തിയത് എന്ന കാര്യം കൃത്യമാറി പറഞ്ഞു

സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

കേവലം വാഹനാപകടമായി അവാസനിക്കുമായിരുന്ന ഒരു സംഭവത്തിൽ ദുരൂഹതുയുള്ളതായുള്ള സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് എയർപോർട്ട് മുതൽ രാമനാട്ടുകര വരെയുള്ള ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചുള്ള സിസിടിവി ദൃശ്യങ്ങളാണ്. മൂന്ന് വാഹനങ്ങൾ മറ്റൊരു വാഹനത്തെ പിന്തുടരുന്നത് പലയിടങ്ങളിലുമുള്ള സിസിടിവികളിൽ പതിഞ്ഞിരുന്നു. ഈ വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത് എന്നുറപ്പിച്ചതോടെ പൊലീസ് ഇതൊരു സാധാരണ വാഹനാപകടമല്ലെന്ന് ഉറപ്പിച്ചിരുന്നു.

അപകടത്തിൽ പെട്ട വാഹനത്തിൽ അഞ്ചും മറ്റു രണ്ട് വാഹനങ്ങളിൽ നാലും ആറും പേരാണ് ചെർപുളശ്ശേരിയിൽ നിന്നും എത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾക്കൊപ്പം മരിച്ചവരിൽ ചിലരുടെ ക്രിമിനൽ പശ്ചാതലവും പൊലീസിന് ഈ അപകടത്തിന് പന്നിലെ ഒളിഞ്ഞിരിക്കുന്ന കാരണത്തിലെത്തിച്ചു. ആദ്യം പിടിയിലായ രണ്ട് പേരും പിന്നീട് പിടിയിലായ ആറ് പേരും നൽകിയ മറുപടികളിൽ നിന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമാകുകയും ചെയ്തു.

കൊടുവള്ളി ബന്ധം

അപകടത്തിന് പിന്നിൽ കൊടുള്ളിയിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത് ഈ അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് കോഫി മെഷീനിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണ പിടികൂടിയിരുന്നു എന്ന വിവരം ലഭിച്ചതോടെയാണ്. ഈ സ്വർണം തട്ടിയെടുക്കാൻ വന്നതായിരുന്നു എന്ന് ചോദ്യം ചെയ്യലിന് ഒടുവിൽ പിടിയിലായവർ പറയുകയും ചെയ്തു.

ചോദ്യം ചെയ്യലിന്റെ അവസാന ഘട്ടത്തിലാണ് പ്രതികൾ സ്വർണം കവർച്ച ചെയ്യാൻ വന്നതാണെന്ന വിവരം നൽകിയത്. പിടിയിലായവർ ആദ്യം പറഞ്ഞത് എയർപോർട്ടിൽ നിന്നും സുഹൃത്തിനെ സ്വീകരിക്കാൻ വന്നതാണ് എന്നതായിരുന്നു. ഏത് സുഹൃത്താണ് വന്നത് എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകൻ പിടിയിലായവർക്ക് കഴിഞ്ഞതുമില്ല. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് എന്തിനാണ് ഒരു വാഹനത്തെ പിന്തുടർന്നത് എന്ന് ചോദിച്ചപ്പോൾ മറ്റൊരു കള്ളവും ഈ സംഘം പറഞ്ഞു. സ്വർണ്ണക്കടത്ത് സംഘത്തിന് അകമ്പടി നൽകാൻ വന്നതാണ് എന്നാണ് പറഞ്ഞത്.

സ്വർണ്ണക്കടത്ത് സംഘം എവിടെ പോയെന്ന ചോദ്യ്ത്തിന് അവരെ കോഴിക്കോട് എത്തിച്ചു എന്നാണ് മറുപടി നൽകിയത്. ഇതേ സമയത്ത് തന്നെയാണ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് കോഫി മെഷീനിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയ വിവിരവും ലഭിക്കുന്നത്. ഇതോടെ പ്രതികൾ തങ്ങൾ എന്തിനാണ് വന്നത് എന്നതിനെ കുറിച്ച് കൃത്യമായി പറയുകയും ചെയ്തു. സ്വർണം തട്ടിയെടുക്കാൻ വന്നതായിരുന്നു എന്നും പിന്തുടർന്ന വാഹനത്തിൽ സ്വർണം ഇല്ല എന്ന് വ്യക്തമായതോടെ തിരികെ പോരുമ്പോഴാണ് അപകടമുണ്ടായതെന്നും പ്രതികൾ പറഞ്ഞു.

എയർപോർട്ടിൽ വെച്ച് പിടികൂടിയ സ്വർണം കടത്തിയ വ്യക്തിയിൽ നിന്നും സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൊടുവള്ളിയിലേക്കുള്ളതാണ് എന്ന് അറിയാമെന്നും പറഞ്ഞു. പുറത്തിറങ്ങിയാൽ ഒരാൾ കൈപറ്റുമെന്നാണ് അറിയിച്ചത് എന്നും ഇയാൾ മൊഴി നൽകി. ഇയാളിൽ നിന്നും സ്വർണം സ്വീകരിച്ച് കൊണ്ടുപാകൻ വന്ന വാഹനത്തെയാണ് ചെർപുളശ്ശേരി സംഘം പിന്തുടർന്നത്. ഈ വാഹനത്തിൽ സ്വർണ്ണമില്ലെന്ന മനസ്സിലാക്കി മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടതും.

പാൽപൊടിയും മിഠായിയും അപകടത്തിൽ പെട്ട വാഹനത്തിന് ചുറ്റും വിതറി ശ്രദ്ധതിരിക്കൽ

വിദേശത്ത് നിന്ന് വരുന്നവരാണ് അപകടത്തിൽ പെട്ടത് എന്ന് തെറ്റിദ്ധരിപ്പിക്കാൻ പാൽപൊടിയും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന മിഠായികളും ഡ്രൈഫ്രൂട്സുകളും അപകടം നടന്ന് വാഹനത്തിന് ചുറ്റും വിതറിയതും പിടിയിലായ സംഘത്തിലുണ്ടായിരുന്നവരാണ്. അപകടം നടന്ന ഉടൻ മറ്റൊരു വാഹനത്തിൽ ാെരു സംഘം അവിടെയെത്തിയിരുന്നു എന്നും അവർ രക്ഷപ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നുണ്ടായിരുന്നു എന്നും നാട്ടുകാരും പൊലീസിനോട് പറഞ്ഞു.

അപകടത്തിൽ പെട്ട വാഹനത്തിന് പിറകിൽ മറ്റൊരു എസ്യുവി വാഹനവുമുണ്ടായിരുന്നതായി ലോറി ഡ്രൈവവറും മൊഴി നൽകിയിരുന്നു. ഈ സംഘങ്ങൾ നേരത്തെ എയർപോർട്ട് പരിസരത്ത് വെച്ച് പിന്തുടർന്ന് വാഹനത്തിലുണ്ടായിരുന്നവരുമായി ഏറ്റമുട്ടിയിരുന്നു. ഈപ്രദേശത്തുള്ളർ പുലർച്ചെ വെടിയൊച്ച കേട്ടതായി പറയുകയും ചെയ്തിരുന്നു. എന്നാൽ വാഹനങ്ങളിലുണ്ടായിരുന്നവർ പരസ്പരം സോഡാ കുപ്പികൾ എറിഞ്ഞതായിരുന്നു വെടിയൊച്ച കേട്ടെന്ന രീതിയിൽ പറഞ്ഞിരുന്നത്.

ചെർപ്പുളശ്ശേരി വല്ലപ്പുഴ മലയാരിക്കൽ സുഹൈൽ(24), നെല്ലായ നായരമംഗലൂർ ചെരാലിൽ ഫസൽ(24),കുളുക്കാട്ടൂർ വലിയില്ലാത്തൊടി മുസ്തഫ(26), വല്ലപ്പുഴ കടകശ്ശേരി വളപ്പിൽ ഷാനിദ്(32), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ(35)മുളയൻകാവ് തൃത്താല മടക്കൽ മുഹമ്മദ് ഫയാസ്(29), മുളയൻകാവ് തൃത്താല മടക്കൽ മുബഷിർ(27), മുളയൻകാവ് പെരുംപറത്തൊടി സലീം(29). എന്നിവരാണ് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. മറ്റു രണ്ട് പേരെയും ഒരു വാഹനവും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP