Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെട്ടി തൂങ്ങി ആത്മഹത്യയിൽ കുരുക്ക് മുറുകുന്നത് കഴുത്തിന്റെ മുകൾ ഭാഗത്ത്; പാടുള്ളത് വിസ്മയയുടെ കഴുത്തിന് താഴെ; മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനവും മാന്തി പൊളിക്കലും ഉണ്ടായില്ല; ആശുപത്രിയിൽ എത്തുമ്പോൾ ബ്രോട്ട് ഡെത്തും; കവിളത്ത് അമ്മായി അമ്മ അടിച്ചതിനും തെളിവ്; ഇതൊന്നും കാണാതെ ചർച്ച എല്ലാം ആത്മഹത്യയിലേക്ക്; ശാസ്താംകോട്ടയിലേതുകൊലപാതകം?

കെട്ടി തൂങ്ങി ആത്മഹത്യയിൽ കുരുക്ക് മുറുകുന്നത് കഴുത്തിന്റെ മുകൾ ഭാഗത്ത്; പാടുള്ളത് വിസ്മയയുടെ കഴുത്തിന് താഴെ; മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനവും മാന്തി പൊളിക്കലും ഉണ്ടായില്ല; ആശുപത്രിയിൽ എത്തുമ്പോൾ ബ്രോട്ട് ഡെത്തും; കവിളത്ത് അമ്മായി അമ്മ അടിച്ചതിനും തെളിവ്; ഇതൊന്നും കാണാതെ ചർച്ച എല്ലാം ആത്മഹത്യയിലേക്ക്; ശാസ്താംകോട്ടയിലേതുകൊലപാതകം?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം കൊലപാതകം തന്നെ? ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും വിസ്മയയുടെ ശരീരത്തിൽ ഇല്ല. വിസ്മയെ കെട്ടിതൂങ്ങി നിന്നത് കണ്ടവരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയിൽ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭർത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകൾ എല്ലാം വിരൽ ചൂണ്ടുന്നതുകൊലപതാകത്തിലേതാണ്. കുടുംബത്തിന് ഭർത്താവിന്റെ മർദ്ദനവിവരങ്ങളുടെ ചിത്രങ്ങൾ വാട്‌സാപ്പിൽ അയച്ചതിന്റെ ക്രൂരത.

വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കവിളിന് മർദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവർ മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തിൽ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളിൽ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കൽ കൊലപാതകത്തിന്റെ സൂചനകൾ നൽകുന്നു. തൂങ്ങി മരിക്കുമ്പോൾ ശരീരം മാന്തുന്നതും സ്ഥിരം സംഭവമാണ്.

ശാസ്താംകോട്ടയിലാണ് വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ വീട്. ഇവിടെ നിന്ന് മരിച്ച ശരിരമാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. എന്നാൽ വിസ്മയയുടെ വീട്ടിൽ അപ്പോഴും വിളിച്ചറിയിച്ചത് വിസ്മയ ഗുരുതരാവസ്ഥയിൽ ആണെന്നായിരുന്നു. പുലർച്ചെ എത്തിയ ഫോണിനെ തുടർന്ന് വിസ്മയയുടെ സഹോദരൻ ഉടൻ ആശുപത്രിയിൽ വിളിച്ചു. ബ്രോട്ട് ഡെത്ത് എന്നായിരുന്നു മറുപടി. ആശുപത്രിയിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പേ മരിച്ചെന്നും പറഞ്ഞു. പിന്നീട് വിസ്മയയുടെ ബന്ധുക്കളാരും കിരണിന്റെ വീട്ടിൽ പോയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ സൂചനയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

വിസ്മയയുടെ കൈ തണ്ടയിൽ മുറിവിന്റെ പാടുണ്ട്. കൊന്ന ശേഷം കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ സൂചനകളാണുള്ളത്. ജീവനോടെ കെട്ടിത്തൂക്കിയ ശേഷം കൊന്നുവെന്നാണ് പുറത്തു വരുന്ന സൂചന. വിസ്മയയെ തല്ലി ചതച്ചതിന്റെ സൂചനകൾ പുറത്തു വന്നിരുന്നു. ഈ മർദ്ദനത്തിന്റെ പേരിൽ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാവുന്നതേ ഉള്ളൂ. പക്ഷേ ഇതൊന്നും പൊലീസ് ചെയ്യാൻ തയ്യാറല്ല. വെറുമൊരു ആത്മഹത്യാ കേസാക്കാനാണ് ശ്രമം. കിരൺ കുമാറിന്റെ വീട്ടുകാരെ രക്ഷിക്കാനും ശ്രമമുണ്ട്. കരണിന്റെ അമ്മ ചെകിളത്ത് അടിച്ചതായി കൂട്ടുകാരിക്ക് വിസ്മയ മേസേജ് ചെയ്തിട്ടുണ്ട്.

ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ, സ്വന്തം അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു. പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ വിളിച്ചതെന്നും കിരൺ പൈസ കൊടുക്കില്ലെന്നതുകൊണ്ടായിരുന്നു ഇതെന്നും അമ്മ പറഞ്ഞു. 'ഞായറാഴ്ച ഉച്ചയ്ക്കാണ് മകൾ അവസാനമായി സംസാരിച്ചത്. പരീക്ഷാ ഫീസ് അടക്കാൻ 5500 രൂപ അക്കൗണ്ടിലേക്ക് ഇടണമെന്ന് പറഞ്ഞാണ് വിളിച്ചത്. കിരൺ പൈസ തരില്ലേയെന്ന് ഞാൻ ചോദിച്ചു. പൈസ തരില്ലെന്നും വഴക്ക് പറയുമെന്നും മോള് പറഞ്ഞു. അത്രയും പണം കൈയിലില്ല, ഉള്ളത് തിങ്കളാഴ്ച എങ്ങിനെയെങ്കിലും അക്കൗണ്ടിലിടാം എന്ന് പറഞ്ഞു,'- അമ്മ പറഞ്ഞു.

'രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്‌നങ്ങൾ മകൾ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരൺ പറഞ്ഞിട്ടായിരുന്നു ഇത്. അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടെയെന്ന് പറഞ്ഞാണ് തന്റെ നമ്പർ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്‌റൂമിലും മറ്റും പോയി ഒളിച്ചാണ് മോള് തന്നെ വിളിച്ചിരുന്നത്. കിരൺ എങ്ങിനെയെങ്കിലും ജോലിക്ക് ഇറങ്ങി പോയാൽ നിങ്ങളെയെങ്കിലും വിളിച്ച് സംസാരിക്കാലോ എന്ന് അവൾ പറയുമായിരുന്നു.'

'എന്തൊക്കെ സംഭവിച്ചാലും കിരണിന്റെ വീട്ടുകാർ ഒന്നും ശ്രദ്ധിക്കാറില്ല. കിരണിന്റെ അച്ഛനും അമ്മയും പ്രശ്‌നങ്ങളിൽ ഇടപെടാറില്ല. കിരണിന്റെ അമ്മ എപ്പോഴും മകനെയാണ് പിന്തുണച്ചത്. വഴക്ക് ഉണ്ടായി മകൾ ഉറക്കെ കരഞ്ഞാൽ എന്തെങ്കിലും പറയും. അമ്മ കിരൺ പറയുന്നതിന് അപ്പുറത്തേക്ക് പോകില്ല. ഒരു ദിവസം കിരൺ ചെള്ളയിലടിച്ച് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാൻ പറഞ്ഞു.

അപ്പോൾ നാട്ടുകാർ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാമെന്നാണ് മകൾ പറഞ്ഞത്. അത് നടന്നിട്ട് കുറച്ച് നാളായി. പ്രശ്‌നങ്ങൾ ഉണ്ടായിരുന്നപ്പോൾ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് വിവാഹ വാർഷികമൊക്കെ ആഘോഷിച്ച് ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും വിസ്മയയുടെ അമ്മ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP