Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡപ്യൂട്ടേഷൻ ഇനി തൽക്കാലം വേണ്ട; പൊതുമേഖലാസ്ഥാപന മേധാവിമാരുടെ നിയമനം ഇനി പൂർണമായും പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡിന്; പുതിയ വിജ്ഞാപനം അടുത്താഴ്‌ച്ചയെന്നും സൂചന; നീക്കം ലക്ഷ്യമിടുന്നത് രണ്ട് വർഷത്തിനുള്ളിൽ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങൾക്കും മുഴുവൻസമയ മേധാവികളെ നിയമിക്കാൻ

ഡപ്യൂട്ടേഷൻ ഇനി തൽക്കാലം വേണ്ട; പൊതുമേഖലാസ്ഥാപന മേധാവിമാരുടെ നിയമനം ഇനി പൂർണമായും പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡിന്; പുതിയ വിജ്ഞാപനം അടുത്താഴ്‌ച്ചയെന്നും സൂചന; നീക്കം ലക്ഷ്യമിടുന്നത് രണ്ട് വർഷത്തിനുള്ളിൽ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങൾക്കും മുഴുവൻസമയ മേധാവികളെ നിയമിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡപ്യൂട്ടേഷനും താൽക്കാലിക മേധാവികളും ഇനി മുതൽ വേണ്ട. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ മുഴുവൻ സമയ മേധാവികളെ നിയമിക്കാൻ നടപടിയുമായി സർക്കാർ.പൊതുമേഖല സ്ഥാപനങ്ങളിലെ എംഡിമാരുടെ നിയമനം ഇനി മുതൽ പൂർണമായും പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡിനു വിടുന്നു. സിപിഎം ഇതിന് അനുമതി നൽകി. നൂറിലേറെ പൊതു മേഖലാ സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകമാകുക.ഉത്തരവ് ഇറങ്ങിയതോടെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി 10 മാനേജിങ് ഡയറക്ടർമാരുടെ ഒഴിവുകൾ നികത്താൻ അടുത്തയാഴ്ച സിലക്ഷൻ ബോർഡ് വിജ്ഞാപനം പുറപ്പെടുവിക്കും.

ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുഴുവൻ പൊതു മേഖലാ സ്ഥാപനങ്ങൾക്കും മുഴുവൻസമയ മേധാവികളെ നിയമിച്ചു സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയാണു ലക്ഷ്യം.ഓരോ വകുപ്പും ഭരിക്കുന്ന പാർട്ടിയുടെ താൽപര്യം അനുസരിച്ചു ആളെ നിയമിക്കലായിരുന്നു ഇതുവരെയുള്ള രീതി. കൂടുതൽ മികച്ച സ്ഥാപനങ്ങളിലേക്കു ചാടിക്കയറാനുള്ള ഉദ്യോഗസ്ഥരുടെ വ്യഗ്രതയും വ്യാപകമായിരുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ബന്ധുനിയമന വിവാദം വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ രാജിയിലേക്കു വരെ എത്തിയ പശ്ചാത്തലത്തിലാണു നിയമനം സ്വതന്ത്ര സമിതിക്കു വിടുന്നത്.ഇ.പി.ജയരാജന്റെ ഭാര്യാസഹോദരിയും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത് വിവാദമായിരുന്നു.പിന്നാലെ മന്ത്രി കെ.ടി.ജലീലും ബന്ധുനിയമന വിവാദത്തിൽപെട്ടു.

ഇതോടെ രണ്ടാം എൽഡിഎഫ് സർക്കാറിന്റെ പ്രകടന പത്രികയിൽ പൊതുമേഖലാസ്ഥാപന മേധാവിമാരുടെ നിയമനം പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡിനു വിടുന്ന കാര്യം ഉൾപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് നിലവിലുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ പ്രത്യേകം സർക്കാർ ഉത്തരവില്ലാതെ തന്നെ സിലക്ഷൻ ബോർഡിനു നിയമനം നടത്താം. ഇതോടെ ഇപ്പോൾ ഡപ്യൂട്ടേഷനിൽ എംഡിമാരായി പ്രവർത്തിക്കുന്നവരെ മാറ്റും. ഒന്നിലേറെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവരുടെ അധിക ചുമതല നീക്കും.

സംസ്ഥാനത്ത് നൂറിൽപരം പൊതു മേഖലാ സ്ഥാപനങ്ങളുണ്ട്. ഇതിൽ 80 എണ്ണം വ്യവസായ വകുപ്പിനു കീഴിലാണ്. നിലവിൽ 10 പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. അധിക ചുമതലയുള്ളവരെ ഒഴിവാക്കുന്നതു വഴി ഈ വർഷം തന്നെ കൂടുതൽ നിയമനങ്ങൾ വേണ്ടിവരും. മറ്റൊരു സ്ഥാപനത്തിന്റെ എംഡിയായി ജോലി ചെയ്യുന്നയാൾക്കു നിയമന പ്രക്രിയയിലൂടെ പുതിയൊരു സ്ഥാപനത്തിന്റെ മേധാവിയാകാം. രണ്ടു പദവികൾ ഒരേ സമയം വഹിക്കാനാവില്ല.

2019, 20 വർഷങ്ങളിൽ 11 പൊതു മേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ കണ്ടെത്താൻ പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് ഇന്റർവ്യൂ നടത്തിയെങ്കിലും കെഎംഎംഎൽ, മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ, ആറളം ഫാമിങ് കോർപറേഷൻ എന്നിവയിലേക്കു യോഗ്യരായവരെ കണ്ടെത്താൻ കഴിയാത്തതിനാൽ നിയമന ശുപാർശ നൽകിയില്ല.

റിട്ട. ജസ്റ്റിസ് കെ.കെ.ദിനേശനെ ചെയർമാനാക്കി പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് 2019ൽ പുനഃസംഘടിപ്പിച്ചു. ചീഫ് സെക്രട്ടറി, ആസൂത്രണ, സാമ്പത്തിക കാര്യ സെക്രട്ടറി, വ്യവസായ സെക്രട്ടറി, പൊതുമേഖലാ പുനരുദ്ധാരണ സമിതി (റിയാബ്) സെക്രട്ടറി എൻ. ശശിധരൻ നായർ എന്നിവരാണു ഇപ്പോൾ പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡിലുള്ളത്. നിയമനം വേണ്ട സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ചുള്ള സാങ്കേതിക വിദഗ്ധരെക്കൂടി തിരഞ്ഞെടുപ്പു സമിതിയിൽ ഉൾപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP