Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനസിക സമ്മർദ്ദം ഹൃദയത്തിലെ രണ്ടു തരം തന്മാത്രകളുടെ അളവ് വർദ്ധിപ്പിക്കുന്നു; ഈ തന്മാത്രകൾ ബ്രോക്കൺ ഹാർട്ട് സിൻഡ്രം അഥവാ ടാകോറ്റ്സുബോ കാർഡിയോമയോപതി എന്ന ഹൃദ്രോഗാവസ്ഥയ്ക്ക് കാരണം; മാനസിക സമ്മർദ്ദം എങ്ങനെ മരണകാരണമാകുന്നു എന്ന് കണ്ടുപിടിച്ച് ശാസ്ത്രലോകം

മാനസിക സമ്മർദ്ദം ഹൃദയത്തിലെ രണ്ടു തരം തന്മാത്രകളുടെ അളവ് വർദ്ധിപ്പിക്കുന്നു; ഈ തന്മാത്രകൾ ബ്രോക്കൺ ഹാർട്ട് സിൻഡ്രം അഥവാ ടാകോറ്റ്സുബോ കാർഡിയോമയോപതി എന്ന ഹൃദ്രോഗാവസ്ഥയ്ക്ക് കാരണം; മാനസിക സമ്മർദ്ദം എങ്ങനെ മരണകാരണമാകുന്നു എന്ന് കണ്ടുപിടിച്ച് ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഹൃദയം തകർന്നു അല്ലെങ്കിൽ ഹൃദയമ്നുറുങ്ങി മരണമടഞ്ഞു എന്നൊക്കെ നമ്മൾ പലപ്പോഴും ആലങ്കാരിക ഭാഷയിൽ പറയാറുണ്ട്. സഹിക്കാവുന്നതിലപ്പുറം കഠിനമായ ദുഃഖമോ അല്ലെങ്കിൽ മറ്റുവിധത്തിലുള്ള മാനസിക സമ്മർദ്ദമോ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള ഉപമകൾ ഉപയോഗിക്കുക. എന്നാൽ, അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

അത്യന്തം ദുഃഖകരമായ കാര്യങ്ങളോ അല്ലെങ്കിൽ സമ്മർദ്ദമേറ്റുന്ന സംഭവങ്ങളോ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ആളുകൾ ഹൃദയം പൊട്ടി മരിക്കുമെന്നാണ് ഇവർ കണ്ടെത്തിയത്. ബ്രോക്കൺ ഹാർട്ട് സിൻഡ്രം അല്ലെങ്കിൽ ടകോട്സുബോ കാർഡിയോ മയോപതി എന്ന് വിളിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുന്ന രണ്ടു തരം തന്മാത്രമൾ ഇത്തരം അവസരങ്ങളിൽ ധാരാളമായി ഹൃദയ കോശങ്ങളിൽ രൂപമെടുക്കും എന്നാണ് ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ കണ്ടെത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന നിരവധി മരണങ്ങൾ ഒഴിവാക്കുവാൻ ഈ കണ്ടുപിടിത്തം സഹായിക്കും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഹൃദയപേശികൾക്ക് പെട്ടെന്ന് ബലക്ഷയം സംഭവിക്കുകയും ഹൃദയത്തിലെ ഇടതുഭാഗത്തെ അറകളുടേ ആകൃതിയിൽ വ്യത്യാസം വരുകയും ചെയ്യുമ്പോഴാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രം ഉണ്ടാകുന്നത്. ശരീരശാസ്ത്രപരമായ ഈ പ്രക്രിയ എങ്ങനെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇതുവരെ ദുരൂഹമായി തുടരുകയായിരുന്നു. ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ജീനുകൾ ഡീകോഡ് ചെയ്യപ്പെടുന്നതും സജീവമാകുന്നതും നിയന്ത്രിക്കുന്ന മൈക്രോ ആർ എൻ എ -16, മൈക്രോ ആർ എൻ എ - 26 എന്നിവ മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സമയത്ത് ക്രമാതീതമായി ഉദ്പാദിപ്പിക്കപ്പെടുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ഈ തന്മാത്രകളാണ് മനുഷ്യരിലെ വിഷാദരോഗം, ഉത്കണ്ഠ, ആധി എന്നിവയ്ക്ക് കാരണമാകുന്നത്. അതായത്, ദീർഘകാലമായി ദുഃഖമനുഭവിക്കുന്ന ഒരു വ്യക്തിയിൽ ഇവ ക്രമാതീതമായി രൂപപ്പെടും. പെട്ടൊന്നൊരു നിമിഷം പൊടുന്നനെ ഉണ്ടാകുന്ന ഷോക്ക് ബ്രോക്കൺ ഹാർട്ട് സിൻഡ്രത്തിന് കാരണമാകുന്നു. കാർഡിയോ വാസ്‌കുലർ റിസർച്ച് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ രോഗാവസ്ഥ ചിലപ്പോഴൊക്കെ ഹൃദയസ്തംഭനത്തിന് സമാനമായ രീതിയിൽ എത്തും. നെഞ്ചു വേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയും ഹൃദയമിടിപ്പ് നിലച്ചുപോകുന്നതിന് കാരണമാവുകയും ചെയ്യും. 1990-ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ ഈ രോഗാവസ്ഥ നിലവിൽ ബ്രിട്ടനിൽ പ്രതിവർഷം 2,500 പേർക്കെങ്കിലും ഉണ്ടാകാറുണ്ട്. കൂടുതലായി ആർത്തവചക്രം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് അധികമായി കാണപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP