Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാൽപ്പാടി വാസു, സേവറി നാണു കൊലപാതകങ്ങളിൽ പുനരന്വേഷണ സാധ്യത തേടി സിപിഎം; സുധാകരവേട്ടക്ക് നിയമ വഴിയിൽ നീങ്ങും; തടയിടാൻ മുഖ്യനെതിരെ ആയുധങ്ങൾ ഊതിക്കാച്ചി സുധാകരനും; കെപിസിസി അധ്യക്ഷനുമായി നേരിട്ടു മുട്ടിയ പിണറായിക്ക് 'കരുതൽ മുഖ്യൻ' ഇമേജ് നഷ്ടം; പോരാട്ടം ഇനി പാർട്ടി വഴിയിൽ

നാൽപ്പാടി വാസു, സേവറി നാണു കൊലപാതകങ്ങളിൽ പുനരന്വേഷണ സാധ്യത തേടി സിപിഎം; സുധാകരവേട്ടക്ക് നിയമ വഴിയിൽ നീങ്ങും; തടയിടാൻ മുഖ്യനെതിരെ ആയുധങ്ങൾ ഊതിക്കാച്ചി സുധാകരനും; കെപിസിസി അധ്യക്ഷനുമായി നേരിട്ടു മുട്ടിയ പിണറായിക്ക് 'കരുതൽ മുഖ്യൻ' ഇമേജ് നഷ്ടം; പോരാട്ടം ഇനി പാർട്ടി വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ സ്വയം പ്രതിരോധത്തിൽ ആയതോടെ പിണറായി സർക്കാർ പ്രതിരോധം തീർത്തത് കേന്ദ്രസർക്കാർ ഏജൻസികൾ വേട്ടയാടുന്നു എന്നാരോപിച്ചു കൊണ്ടായിരുന്നു. കസ്റ്റംസിനും എൻഫോഴ്‌സമെന്റിനുമെതിരെ അന്ന് സിപിഎം സമരവുമായി രംഗത്തുവരികയും ചെയ്തു. അന്ന് പ്രതിഷേധിച്ച് സിപിഎം ഇപ്പോൾ കെ സുധാകരൻ എന്ന കെപിസിസി അധ്യക്ഷനെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിക്കൊത്ത എതിരാളിയായി സുധാകരൻ മാറിയപ്പോൾ ഏതുവിധേയനെയും അദ്ദേഹത്തെ തളയ്ക്കണം എന്ന ചിന്തയിലാണ് സിപിഎം. ഇതിനായി നിയമവഴികൾ തേടുകയാണ് അവർ. മുമ്പ് സുധാകരനെതിരെ പ്രയോഗിച്ചു പരാജയപ്പെട്ട സംഭവങ്ങളാണ് വീണ്ടും ചികഞ്ഞെടുത്ത് ആയുധമാക്കുന്നത്. ഇനിയും സുധാകരന് മറുപടി നൽകി മുഖ്യമന്ത്രി രംഗത്തുണ്ടാകില്ല. പകരം ആ ദൗത്യം പാർട്ടി ഏറ്റെടുക്കുകയാണ്.

വ്യക്തിപരമായ പരാമർശത്തിനുള്ള മറുപടി, പറയേണ്ടരീതിയിൽ പറഞ്ഞുതീർത്തുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അത്തരം കാര്യങ്ങൾ ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് അനുചിതമാകും. ഇപ്പോൾ തന്നെ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഏറ്റുമുട്ടിയപ്പോൾ വിജയം സുധാകരനാണെന്ന പൊതുവിലയിരുത്തൽ സമൂഹത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. സുധാകരന് മറുപടി പാർട്ടിനേതാക്കൾ നൽകുമ്പോൾ തന്നെ അദ്ദേഹത്തെ കേസുകളിൽ തളച്ചിടാൻ പിണറായിയുടെ ആഭ്യന്തര വകുപ്പിനെ ഉപയോഗിക്കുകയും ചെയ്യും.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നത് ആവർത്തിക്കുന്നത് പൊതുസ്വീകാര്യതയെ ബാധിക്കുമെന്നാണു കരുതുന്നത്. സുധാകനെ ഭയന്നു തുടങ്ങിയെന്ന വികാരണം ഇപ്പോൾ തന്നെയുണ്ട്. സുധാകരന്റെ 'ക്രിമിനൽ രാഷ്ട്രീയം' തുറന്നുകാട്ടുക എന്നതാണ് സിപിഎം ഏറ്റെടുത്ത പ്രധാന ദൗത്യം. ഇത് ചർച്ചയാവുന്നതോടെ കോൺഗ്രസിനുള്ളിലും ഭിന്നതയുണ്ടാകുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ. എന്നാൽ, മറുവശത്ത് സുധാകരനും ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. ക്രിമിനലായ മുഖ്യമന്ത്രിയാണ് കേരളത്തിന്റേതെന്ന് സുധാകരൻ ആവർത്തിക്കുന്നു. ഇതിനുള്ള തെളിവായി പിണറായിയുടെ ഭൂതകാലത്തെ പല കേസുകളും ചുരങ്ങിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

വാടിക്കൽ രാമകൃഷ്ണൻ കേസിന്റെ എഫ്‌ഐആർ പുറത്തെടുത്തത് ഒരു തുടക്കം മാത്രമാണെന്ന് സുധാകര അനുയായികൾ പറയുന്നു. മുഖ്യമന്ത്രിക്കെതിരേ വ്യക്തിപരമായിത്തന്നെയാണ് തന്റെ പോരാട്ടമെന്ന സുധാകരന്റെ പ്രസ്താവനയുടെ മൂർച്ചയും സിപിഎം തിരിച്ചറിയുന്നുണ്ട്. അദ്ദേഹം എന്തുകൊണ്ടാണ് പിണറായിയെ ആക്രമിക്കുന്നതെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് രംഗത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിക്കു മറുപടിപറയാൻ സുധാകരൻ നടത്തിയ പത്രസമ്മേളനമാണ് അദ്ദേഹത്തിന്റെ 'ക്രിമിനൽ ബന്ധം' ഉറപ്പിക്കാൻ സിപിഎം. ആയുധമാക്കുന്നത്. നാൽപ്പാടി വാസു, സേവറി നാണു എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളിൽ, പുനരന്വേഷണ സാധ്യതയാണ് സിപിഎം. തേടുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പുനരന്വേഷണം വേണമെന്ന ആവശ്യം ഇതിനകം ഉന്നയിച്ചിട്ടുണ്ട്. അതിന് സിപിഎം. കണ്ണൂർ നേതൃത്വം പിന്തുണയും പ്രഖ്യാപിച്ചു. പാർട്ടി പത്രവും സുധാകരനെതിരായ നിരന്തര വാർത്തകളുമായി രംഗത്തുണ്ട്. എന്തായാരും ഇരുകൂട്ടതും ഒരുങ്ങി തന്നെ രംഗത്തുവരുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP