Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം മുഖത്തു ടേപ്പ് ഒട്ടിച്ചു; വീടിനുള്ളിലെ ജലസംഭരണിയിൽ മുക്കിക്കൊന്ന ശേഷം മൃതശരീരങ്ങൾ മുറിക്കുള്ളിൽ മറവു ചെയ്തു: മാതാപിതാക്കളെ അടക്കം നാലു പേരെ കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ

ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം മുഖത്തു ടേപ്പ് ഒട്ടിച്ചു; വീടിനുള്ളിലെ ജലസംഭരണിയിൽ മുക്കിക്കൊന്ന ശേഷം മൃതശരീരങ്ങൾ മുറിക്കുള്ളിൽ മറവു ചെയ്തു: മാതാപിതാക്കളെ അടക്കം നാലു പേരെ കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മാൾഡ: മാതാപിതാക്കളെ അടക്കം നാലു കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ. ആസിഫ് മുഹമ്മദാണു പിടിയിലായത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും നാലു മാസം മുൻപു കൊലപ്പെടുത്തി വീടിനോട് ചെർന്ന് നിർമ്മിച്ചു കൊണ്ടിരുന്ന ഗോഡൗണിൽ മറവു ചെ്ത യുവാവ് സംഭവം പുറം ലോകം അറിയാതെ സൂക്ഷിക്കുക ആയിരുന്നു.

ഫെബ്രുവരി 28ന് ഇവർക്ക് ഉറക്കഗുളിക കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം മുഖത്തു ടേപ്പ് ഒട്ടിച്ചു. തുടർന്ന് വീടിനുള്ളിലെ ജലസംഭരണിയിൽ മുക്കിക്കൊന്ന ശേഷം മൃതശരീരങ്ങൾ മുറിക്കുള്ളിൽ മറവു ചെയ്യുകയായിരുന്നു. കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപ്പെട്ട ആസിഫിന്റെ സഹോദരനാണു പൊലീസിനു വിവരം നൽകിയത്.

കുടുംബാംഗങ്ങളോട് ആസിഫ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ കൊൽക്കത്തയിലെ ഫ്‌ളാറ്റിലാണെന്നാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. സഹോദരന്റെ മൊഴിയെ തുടർന്ന് പൊലീസ് ഒരു മജിസ്‌ട്രേറ്റുമായി എത്തിയാണ് മൃതദേഹങ്ങൾ എല്ലാം പുറത്തെടുത്തത്. ഗോഡൗണിൽ രണ്ട് മീറ്റർ താഴ്ചിയിലാണ് മൃതദേഹങ്ങൾ എല്ലാം കുഴിച്ചിട്ടത്. മൃതദേഹം പുറത്തെടുത്ത പൊലീസ് അവ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

അറസ്റ്റിലായ 19കാരന്റെ മൂത്ത സഹോദരനും കൊലപാതകത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നും പൊലീസിനു സംശയം ഉണ്ട്. 19കാരന്റെ അടുത്ത് നിന്നും രക്ഷപ്പെട്ട 21കാരനായ സഹോദരൻ ആരിഫ് മുഹമ്മദ് പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. ആരിഫിനെയും കൊല്ലാൻ ശ്രമിച്ചിരുന്നെങ്കിലും എങ്ങനെയോ രക്ഷപ്പെട്ട ഇയാൾ കൊൽക്കത്ത അടക്കം പല സ്ഥലങ്ങളിലും ഈ നാലു മാസം അലഞ്ഞ ശേഷമാണ് പൊലീസിൽ എ്തതി പരാതി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP