Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സെൻസർഷിപ്പിലൂടെ പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മ'; കേന്ദ്രത്തിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ മുരളി ഗോപി; പ്രതികരണം, സെ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്ടാഗോടെ

'സെൻസർഷിപ്പിലൂടെ പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മ'; കേന്ദ്രത്തിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ മുരളി ഗോപി; പ്രതികരണം, സെ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്ടാഗോടെ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 'സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണ് സെൻസർഷിപ്പിലൂടെ പ്രതിഫലിക്കുന്നത്' എന്ന അമേരിക്കൻ അഭിഭാഷകനായ ജസ്റ്റിസ് പോട്ടർ സ്റ്റുവാർട്ടിന്റെ ഉദ്ധരണി പങ്കുവച്ചാണ് മുരളി ഗോപിയുടെ പ്രതികരണം.

ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു മുരളി ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്. സെ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്ടാഗോടെയായിരുന്നു മുരളി ഗോപിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സിനിമാനിയമങ്ങളിൽ മാറ്റം വരുത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുൻപിൽ വെയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകൾക്ക് സർട്ടിഫിക്കേഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാനും ഭേദഗതിയിൽ അനുമതി നൽകുന്നുണ്ട്.

1952ലെ നിയമപ്രകാരം യു പൊതുപ്രദർശനത്തിന് യോഗ്യമായത്, എ പ്രായപൂർത്തിയായവർക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികൾ കൂടി ഉൾപ്പെടുത്തിയത്. യു/എ- പൊതുപ്രദർശനത്തിന് യോഗ്യമായതും എന്നാൽ 12 വയസിന് താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം കാണേണ്ടതും, എസ് ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങൾ എന്നീ സർട്ടിഫിക്കേഷനുകളായിരുന്നു ഇത്.

ഇത്തരത്തിൽ നാല് രീതിയിലാണ് നിലവിൽ രാജ്യത്തെ എല്ലാ സിനിമകൾക്കും സർട്ടിഫിക്കേഷൻ നടക്കുന്നത്. ഇപ്പോൾ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികൾ പ്രകാരം യു/എ സർട്ടിഫിക്കേഷനിൽ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികൾ ഉണ്ടാകും.

ഏഴ് വയസിന് മുകളിൽ, 13 വയസിന് മുകളിൽ, 16 വയസിന് മുകളിൽ എന്നിങ്ങനെയാണ് ഇപ്പോൾ കാറ്റഗറികൾ നിർദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയിൽ തുടരും.

പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചർച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ൽ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട് സിനിമാലോകം കാര്യമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP