Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂഥികൾ; സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺഖമീസ് മുഷൈത്തിന് നേരെ; സൗദി പ്രതിരോധം തകർത്ത് വീഴ്‌ത്തി

ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂഥികൾ; സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺഖമീസ് മുഷൈത്തിന് നേരെ; സൗദി പ്രതിരോധം തകർത്ത് വീഴ്‌ത്തി

സ്വന്തം ലേഖകൻ

ജിദ്ദ: സായുധ കലാപം തുടരുന്ന യമനിലെ ഹൂഥി വിമതർ അതിർത്തിയിലെ സൗദി നഗരങ്ങൾ ലക്ഷ്യമാക്കി വീണ്ടും വിഫല ആക്രമണം. ഇടയ്ക്കിടെ നടത്തുന്ന ആക്രമണ നീക്കങ്ങളിൽ ഒടുവിലത്തേത് സൗദിയുടെ തെക്ക് പടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത് ലക്ഷ്യമാക്കിയായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം ഹൂഥികൾ തൊടുത്തു വിട്ടെങ്കിലും അതും ലക്ഷ്യം കാണും മുമ്പേ തകർന്നടിഞ്ഞതായി അറബ് സഖ്യസേന വൃത്തങ്ങൾ ശനിയാഴ്ച വെളിപ്പെടുത്തി. ഹൂഥികൾ ഖമീസ് മുഷൈത്തിന് നേരെ വിട്ട ആളില്ലാ വിമാനം സൗദിയുടെ പ്രതിരോധ സംവിധാനം തടയുകയും വീഴ്‌ത്തുകയുമായിരുന്നുവെന്ന് ഇത് സംബന്ധിച്ച അറിയിപ്പ് വിശദീകരിച്ചു.മിസൈലുകളും ബോംബുകൾ നിറച്ച ആളില്ലാ വിമാനങ്ങളും സൗദിയുടെ യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് സായുധരായ ഹൂഥികൾ വിടാറുണ്ടെങ്കിലും അവയെല്ലാം സൗദിയുടെയും അറബ് സഖ്യസേനയുടെയും വ്യോമ പ്രതിരോധ സംവിധാനത്തിൽ നിഷ്ഫലമാവുകയാണ്. വ്യാഴാഴ്ചയും ഖമീസ് മുശൈത്ത് നഗരത്തിന് നേരെ ഹൂഥികൾ ആക്രമണ ശ്രമം നടത്തിയിരുന്നു.

അതേസമയം,ജനവാസകേന്ദ്രങ്ങളെലക്ഷ്യമാക്കി ഹൂഥികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ പിന്തുണയാണ്. ഇതിനെതിരെ സൗദി അറേബ്യയും സഖ്യസേനയുടെ കേന്ദ്രങ്ങളുംലോകശ്രദ്ധ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള ധാരണകളുടെ വ്യക്തമായ ലംഘനങ്ങളാണ് ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂഥികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ.അതേസമയം, യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും ശക്തമായി അണിയറയിൽ തുടരുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ സൗദി അറേബ്യ, ഒമാൻ ഉൾപ്പെടയുള്ള അറബ് രാജ്യങ്ങളും യു എൻ ഉൾപ്പെടയുള്ള കേന്ദ്രങ്ങളും ഊർജിത നീക്കങ്ങളാണ് നടത്തുന്നത്. അവയെല്ലാം ഹൂഥികളുടെ വിധ്വംസക നിലപാട് മൂലം പരാജയപ്പെടുകയാണ്. യമനിലെ നിയമാനുസൃതമായ സർക്കാരിനെ താഴെയിറക്കി ഇറാൻ പിന്തുണയോടെ അധികാരം കയ്യടക്കാനാണ് ഹൂഥികൾ കലാപം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള നീക്കങ്ങളാണ്സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ്സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP