Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഗംഗാ ദസറാ ആഘോഷം; നദീ തീരത്ത് ഒത്തുകൂടി നൂറുകണക്കിന് ആളുകൾ; ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രംഗങ്ങൾ അരങ്ങേറിയതായും റിപ്പോർട്ട്

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഗംഗാ ദസറാ ആഘോഷം; നദീ തീരത്ത് ഒത്തുകൂടി നൂറുകണക്കിന് ആളുകൾ; ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രംഗങ്ങൾ അരങ്ങേറിയതായും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാതീരത്ത് നൂറുകണക്കിന് പേർ ഒത്തുകൂടി. ഗംഗാ ദസറാ ദിനമായ ഇന്ന് തീരത്ത് ഒത്തുകൂടിയവർ മാസ്‌കും സാമൂഹിക അകലവും അടക്കമുള്ള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രംഗങ്ങൾ അരങ്ങേറിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എല്ലാവർഷവും ഈ ദിവസം ആഘോഷിക്കുന്നതിനും ഗംഗാ സ്‌നാനത്തിനുമായി സമീപ ജില്ലകളിൽ നിന്നും നിരവധിപേർ ഫറൂഖാബാദിലേക്ക് എത്താറുണ്ട്. ഭക്തരുടെ തിരക്ക് പ്രതീക്ഷിച്ച് ജില്ലാ ഭരണകൂടം ഇത്തവണയും ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.അതേസമയം, ഹരിദ്വാറിൽ ഗംഗ ദസറ ആചരിക്കാൻ എത്തിയ ഭക്തർ ഹർ കി ഘട്ടിൽ സ്‌നാനം ചെയ്തു. ഇവിടെയും ആളുകൾ ശരിയായ മുൻകരുതലുകൾ എടുത്തിരുന്നില്ല.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകൾ ധരിക്കാതെയും നദീതീരത്ത് ഇവർ കൂട്ടം കൂടി.അതിർത്തിയിൽ നെഗറ്റീവ് ആർ.ടി-പി.സി.ആർ സർട്ടിഫിക്കറ്റുള്ള ആളുകളെ മാത്രമേ കടത്തി വിടുന്നുള്ളുവെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇവരോട് ആഭ്യർത്ഥിക്കുന്നതായും അധികൃതർ വാർത്താ ഏജൻസികളോട് പറഞ്ഞു. ഒപ്പം വീടുകളിൽ ചടങ്ങുകൾ ആചരിക്കാൻ ഭക്തരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP