Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവം; കെജിഎംഒഎയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ; സമരം പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് ആവശ്യപ്പെട്ട്

ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവം; കെജിഎംഒഎയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ; സമരം പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് ആവശ്യപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതിൽ കെജിഎംഒഎ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും.

രാവിലെ 10 മുതൽ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിർത്തിവച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. കോവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാകില്ല.

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് സിവിൽ പൊലിസ് ഓഫീസറായ അഭിലാഷ് ചന്ദ്രൻ ഡോക്ടറെ മർദ്ദിച്ചത്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പൊലിസിന്റെ അനാസ്ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP