Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിനോട് നയം കടുപ്പിച്ച് പാർലമെന്ററി സമിതി; വെർച്വൽ കൂടിക്കാഴ്‌ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചു; കൂടിക്കാഴ്‌ച്ച നേരിട്ടുമതിയെന്നും നിർദ്ദേശം; കൂടിക്കാഴ്‌ച്ച പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയങ്ങൾ വിശദീകരിക്കുന്നതിന്

ഫേസ്‌ബുക്കിനോട് നയം കടുപ്പിച്ച് പാർലമെന്ററി സമിതി; വെർച്വൽ കൂടിക്കാഴ്‌ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചു; കൂടിക്കാഴ്‌ച്ച നേരിട്ടുമതിയെന്നും നിർദ്ദേശം; കൂടിക്കാഴ്‌ച്ച പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയങ്ങൾ വിശദീകരിക്കുന്നതിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് എംപി. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി ഫേസ്‌ബുക്ക് പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. പൗരന്മാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയങ്ങൾ വിശദീകരിക്കുന്നതിനാണിത്.

നേരിട്ട് ഹാജരാകുന്നതിന് പകരം വെർച്വൽ കൂടിക്കാഴ്ചയ്ക്കുള്ള ഫേസ്‌ബുക്കിന്റെ അഭ്യർത്ഥന സമിതി നിരസിച്ചു. ഹാജരാകുന്ന ഫേസ്‌ബുക്ക് പ്രതിനിധിക്ക് വാക്‌സിൻ നൽകാനും സമിതി നിർദേശിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. അതേ സമയം കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല.ഫേസ്‌ബുക്കിനെ കൂടാതെ മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, ഗൂഗിൾ തുടങ്ങിയവരുടെ പ്രതിനിധികളോടും നേരിട്ട് ഹാജരാകാനാണ് സമിതിയുടെ നിർദ്ദേശം.

കോവിഡിന്റെ രണ്ടാം തരംഗം നിലനിൽക്കുന്ന വേളയിൽ ഏതെങ്കിലും യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിന് കമ്പനിയുടെ വിലക്കുണ്ട്. അതുകൊണ്ട് പാർലമെന്ററി സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കാമെന്നും ഫേസ്‌ബുക്ക് അധികൃതർ സമിതിയെ അറിയിച്ചിരുന്നു.

ഇതിന് പിറകെയാണ് സമിതി നേരിട്ട് ഹാജരാകണമെന്ന കർശന നിലപാട് സ്വീകരിച്ചത്. ഒരു കൂടിക്കാഴ്ചയും ഓൺലൈനായി നടത്താനാകില്ലെന്നും ഫേസ്‌ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണമെന്നും എല്ലാ സമിതി അംഗങ്ങളും നിലപാട് സ്വീകരിച്ചു.കമ്പനിയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകളും സമിതി ആവശ്യപ്പെട്ടു. ഇവർക്ക് ഹാജരാകുന്നതിനുള്ള മതിയായ സമയം അനുവദിക്കുമെന്നും വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാർലമെന്ററി സമിതി ചെയർമാൻ അറിയിച്ചു.

വെള്ളിയാഴ്ച ട്വിറ്റർ പ്രതിനിധികളെ സമിതി വിളിച്ച് വരുത്തിയിരുന്നു. ട്വിറ്ററിന്റെ രണ്ട് പ്രതിനിധികളാണ് നേരിട്ട് ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP