Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിലെ ഗോൾഫ് കോഴ്സ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു: കേന്ദ്രം അനുവദിച്ചത് 12.32 കോടി രൂപ; പൂർത്തിയായത് 40 ശതമാനം!

തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിലെ ഗോൾഫ് കോഴ്സ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു: കേന്ദ്രം അനുവദിച്ചത് 12.32 കോടി രൂപ; പൂർത്തിയായത് 40 ശതമാനം!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ  ഗോൾഫ് ക്ലബ്ബിലെ ഗോൾഫ് കോഴ്സ് നവീകരണത്തിന് വേണ്ടി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത് 12.32 കോടി രൂപയെന്ന് വിവരാവകാശ രേഖ. പക്ഷെ 40 ശതമാനം മാത്രമാണ് പദ്ധതിയുടെ പുരോഗതി. 37 ശതമാനം ഫണ്ടാണ് ഇത് വരെ വിനിയോഗിച്ചത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിഭാഗം ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് ഫണ്ട് നൽകുന്ന പദ്ധതിയിലാണ് തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിനെ ഉൾപ്പെടുത്തിയത്. 2016-17 ൽ 24.64 കോടി രൂപയ്ക്ക് ഭരണാനുമതിയും നൽകി. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് ഇട്ട ജലസേചന സംവിധാനം മാത്രമാണ് ഇത് വരെ പൂർത്തിയായത്. ഫ്‌ളഡ് ലൈറ്റിനുള്ള ടെൻഡർ നടപടി പൂർത്തിയായി.

2020 മാർച്ച് 12ന് കരാർ പണിക്ക് അനുമതി നൽകിയെങ്കിലും ലോക്ക്ഡൗൺ മൂലം കാലതാമസം ഉണ്ടായെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. സിവിൽ ജോലികൾ 2020 ഒക്ടോബർ 16 ന് വീണ്ടും ആരംഭിച്ചു, 2021 ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണക്കുകൾ ഇങ്ങനെ:
* ഗോൾഫ് കോഴ്സ് നവീകരണം, ജലസേചന സംവിധാനം, ഇലെക്ട്രിക്കൽ വർക്ക് എസ്റ്റിമേറ്റ്: 7.27 കോടി രൂപ (സിവിൽ - 5.15 കോടി, ഇലെക്ട്രിക്കൽ - 2.12 കോടി)
* 1.71 കോടി രൂപയുടെ മെഷിനറിക്ക് ടെൻഡർ വിളിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP