Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബന്ധു വീട്ടിൽ എത്തിയത് രണ്ട് ദിവസം മുമ്പ്; ഇന്നലെ രാവിലെ പനിയും ചർദ്ദിയും ശ്വാസതടസ്സവും; ആശുപത്രിയിൽ പോകാൻ എല്ലാവരും നിർബന്ധിച്ചിട്ടും വഴങ്ങിയില്ല; വൈകിട്ട് കുഴഞ്ഞു വീണു മരണവും; നാട്ടു വൈദ്യന്റെ മരണ കാരണം ആ വൈറസ് എന്ന് മെഡിക്കൽ കോളേജിന്റെ പ്രാഥമിക റിപ്പോർട്ട്; മോഹനൻ വൈദ്യർ കോവിഡ് പോസിറ്റീവ്

ബന്ധു വീട്ടിൽ എത്തിയത് രണ്ട് ദിവസം മുമ്പ്; ഇന്നലെ രാവിലെ പനിയും ചർദ്ദിയും ശ്വാസതടസ്സവും; ആശുപത്രിയിൽ പോകാൻ എല്ലാവരും നിർബന്ധിച്ചിട്ടും വഴങ്ങിയില്ല; വൈകിട്ട് കുഴഞ്ഞു വീണു മരണവും; നാട്ടു വൈദ്യന്റെ മരണ കാരണം ആ വൈറസ് എന്ന് മെഡിക്കൽ കോളേജിന്റെ പ്രാഥമിക റിപ്പോർട്ട്; മോഹനൻ വൈദ്യർ കോവിഡ് പോസിറ്റീവ്

ആർ പീയൂഷ്

തിരുവനന്തപുരം: പ്രശസ്ത നാട്ടു വൈദ്യൻ മോഹനൻ വൈദ്യരുടെ മരണം കോവിഡു മൂലമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് റിപ്പോർട്ട് നൽകി. കോവിഡു മൂലമുണ്ടായ ശ്വാസകോശ രോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. 2 ദിവസം മുൻപാണ് കരമനയിലെ ബന്ധുവീട്ടിൽ മകനൊപ്പം വൈദ്യർ എത്തിയത്.

രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീഴുകയും മരണപ്പെടുകയുമായിരുന്നു. ആശുപത്രിയിൽ പോകാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അത് തിരസ്‌ക്കരിച്ചുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ കോവിഡിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്ന വൈദ്യർ ഒടുവിൽ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തു.

പൊലീസാണ് കരമനയിലെ വീട്ടിൽ നിന്നും മോഹനൻ വൈദ്യരുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതാകാം കടുത്ത ഛർദ്ദിയും ശ്വാസമുട്ടലും ഉണ്ടാവാൻ കാരണമെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാർ പറയുന്നു.

കരമനയിലെ വീട്ടിൽ സ്ഥിരമായി എത്തുന്ന വൈദ്യർ ഇവിടെ ചികിത്സകൾ നടത്തിയിരുന്നതായി വിവരമുണ്ട്. എന്നാൽ പൊലീസിന് ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. മരിക്കുമ്പോൾ വീട്ടിൽ മോഹനൻ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളിൽ ചികിത്സാലയം നടത്തിയിരുന്ന മോഹനൻ വൈദ്യർ കഴിഞ്ഞ വർഷം കോവിഡ് ചികിത്സ ആരംഭിച്ചതോടെയാണ് വിവാദത്തിൽപ്പെട്ടത്.

കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിനായിരുന്നു ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വരെ ചികിത്സിച്ചിരുന്നു. കോവിഡ് ചികിത്സയുടെ പേരിൽ കഴിഞ്ഞ വർഷം റിമാൻഡിലായി ജയിലിലും കഴിഞ്ഞു.

വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളിൽ ഇടംപിടിച്ചയാൾ കൂടിയായിരുന്നു മോഹനൻ. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 25 വർഷമായി ചേർത്തല മതിലകത്താണ് താമസം. ഭാര്യ: ലത, മക്കൾ: ബിന്ദു, രാജീവ്. മരുമകൻ: പ്രശാന്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP