Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട്ട് നിന്ന് എത്യോപ്യയിലേക്ക് ചാർട്ടേർഡ് വിമാനം; അവിടെ 14 ദിവസം ക്വാറന്റീൻ; പിന്നെ സൗദിയിലും യുഎഇയിലും പറന്നിറങ്ങാം; യാത്രാ വിലക്കിനെ നേരിടാൻ ട്രാവൽ ഏജൻസികൾ ഒരുക്കിയത് ഒന്നര ലക്ഷത്തിന്റെ രണ്ടാഴ്ച പാക്കേജ്; ആഫ്രിക്കൻ രാജ്യത്തെ ആഭ്യന്തര കുഴപ്പം പ്രവാസികളുടെ ആ കുറുക്കുവഴി അടയ്ക്കുമ്പോൾ

കോഴിക്കോട്ട് നിന്ന് എത്യോപ്യയിലേക്ക് ചാർട്ടേർഡ് വിമാനം; അവിടെ 14 ദിവസം ക്വാറന്റീൻ; പിന്നെ സൗദിയിലും യുഎഇയിലും പറന്നിറങ്ങാം; യാത്രാ വിലക്കിനെ നേരിടാൻ ട്രാവൽ ഏജൻസികൾ ഒരുക്കിയത് ഒന്നര ലക്ഷത്തിന്റെ രണ്ടാഴ്ച പാക്കേജ്; ആഫ്രിക്കൻ രാജ്യത്തെ ആഭ്യന്തര കുഴപ്പം പ്രവാസികളുടെ ആ കുറുക്കുവഴി അടയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: യുഎഇയിലേക്കുള്ള യാത്ര വിലക്ക് പതിയെ മാറുകയാണ്. കോവിഡ് വ്യാപനത്തിൽ ഇന്ത്യയ്ക്ക് യുഎഇ അടക്കമുള്ള രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയപ്പോൾ പെട്ടുപോയത് പ്രവാസികളായിരുന്നു. ജോലി നഷ്ടം ഉണ്ടാകാതിരിക്കാൻ പല പ്രവാസികളും പല വഴിയും തേടി. യുഎഇയിലേക്ക് യാത്രാ വിലക്കില്ലാത്ത രാജ്യത്ത് എത്തി അവിടെ നിന്നും ഗൾഫിലേക്ക് പോവുകയായിരുന്നു ഈ രീതി.

ഇതിനെ മുതലെടുക്കാൻ പല സ്വകാര്യ ട്രാവൽ ഏജൻസികളും എത്തി. വിമാനങ്ങൾ ചാർട്ടു ചെയ്ത് പാക്കേജുകളുമായി അവർ നേട്ടമുണ്ടാക്കി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു മസ്‌കറ്റ് വഴി എത്യോപ്യയിലെ ആഡിസ് അബാബയിലേക്കു സ്വകാര്യ ട്രാവൽ ഏജൻസി ചാർട്ടർചെയ്ത വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെയാണ് ഈ കഥ പുറത്ത് സജീവമായി ചർച്ചയാകുന്നത്. ഈ വിമാനത്തിൽ യാത്രചെയ്യാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 180 യാത്രക്കാർ കോഴിക്കോട് കുടുങ്ങി.

ശനിയാഴ്ച പുലർച്ചെ 6.35-നു കോഴിക്കോട്ടുനിന്നു പുറപ്പെടേണ്ട വിമാനമാണ് റദാക്കിയത്. സൗദി, യു.എ.ഇ. എന്നിവിടങ്ങളിലേക്കു യാത്രാവിലക്കുള്ളതിനാലാണ് എത്യോപ്യ വഴി യാത്രക്കാർ ഗൾഫിലെത്താൻ ശ്രമം തുടങ്ങിയത്. എത്യോപ്യയിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷം അവിടെനിന്നു സൗദിയിലേക്കും യു.എ.ഇ.യിലേക്കും പോകാം. ഇതു കാരണം പലർക്കും ഗൾഫിലെ ജോലി നഷ്ടമാകാതെ നോക്കാനായി.

ഇത് തിരിച്ചറിഞ്ഞാണ് ട്രാവൽ ഏജൻസികൾ വിമാനം ചാർട്ടർ ചെയ്ത് പാക്കേജുമായി എത്തിയത്. ട്രാവൽ ഏജൻസികൾ വിമാന ടിക്കറ്റും എത്യോപ്യയിലെ ക്വാറന്റീൻ ചെലവും തിരിച്ചുള്ള വിമാന ടിക്കറ്റുമുൾപ്പെടെയാണ് ഈടാക്കുന്നത്. 1.5 ലക്ഷം മുതലാണ് ഇത്തരം പാക്കേജുകൾ. ജോലി നഷ്ടമാകാതിരിക്കാൻ എത്ര തുക വേണമെങ്കിലും ചെലവാക്കാൻ തയ്യാറായി പ്രവാസികളുണ്ടായിരുന്നു.

എത്യോപ്യയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആഭ്യന്തര കുഴപ്പങ്ങളാണു വിമാനസർവീസിനെ ബാധിച്ചത്. ഇക്കഴിഞ്ഞ 18 മുതൽ 22 വരെ വിമാനസർവീസുകൾ എത്യോപ്യൻ സർക്കാർ വിലക്കിയിട്ടുണ്ട്. അനിശ്ചിതത്വമുള്ളതിനാൽ ഇവരുടെ യാത്ര എന്നുനടക്കുമെന്നു പറയാൻ ട്രാവൽ ഏജൻസികൾക്കും കഴിയുന്നില്ല. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി.

സ്വന്തം ചെലവിൽ കോഴിക്കോട്ട് തങ്ങാനോ തിരിച്ചുപോയി അനിശ്ചിതത്വം നീങ്ങുമ്പോൾ കോഴിക്കോട്ടെത്താനോ ആണ് ട്രാവൽ ഏജൻസി ആവശ്യപ്പെടുന്നത്. വിമാനത്തിന്റെ കോഴിക്കോട്ടേക്കുള്ള മടക്കസർവീസിൽ മസ്‌കറ്റിൽനിന്നു 145 യാത്രക്കാർകൂടി നാട്ടിലെത്താനുണ്ടായിരുന്നു. ഇവരുടെ യാത്രയും അനിശ്ചിതത്വത്തിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP