Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത റസിഡന്റ് വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പറക്കാം; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെല്ലാം പിസിആർ പരിശോധനയ്ക്ക് വിധയേരാകണം

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത റസിഡന്റ് വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പറക്കാം; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെല്ലാം പിസിആർ പരിശോധനയ്ക്ക് വിധയേരാകണം

മറുനാടൻ മലയാളി ബ്യൂറോ

ദുബായി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പ്രവേശിക്കാം. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.യുഎഇയിലേക്ക് എത്തുന്നവർ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്.

ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതൽ യു.എ. ഇയുടെ താമസ വിസയുള്ള, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. 

നാല് വാക്‌സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. സിനോഫാം, ഫിസർ-ബയോൺടെക്, സ്പുട്‌നിക് വി, ഓക്‌സ്ഫഡ് ആസ്ട്രസെനക്ക എന്നിവയാണ് അംഗീകൃത വാക്‌സിനുകൾ.
നാല് വാക്‌സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. സിനോഫാം, ഫിസർ-ബയോൺടെക്, സ്പുട്‌നിക് വി, ഓക്‌സ്ഫഡ് ആസ്ട്രസെനക്ക എന്നിവയാണ് അംഗീകൃത വാക്‌സിനുകൾ. കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്സിൻ ആണ് യു.എ.ഇ. അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്സീന് അംഗീകാരമില്ല. കോവാക്സിൻ കുത്തിവെച്ചവർക്ക് ഇപ്പോൾ യു.എ.ഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും എപ്പോൾ മുതൽ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 നാണ് യുഎഇ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്

സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ അറിയിപ്പ് പ്രകാരം യുഎഇയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കോവിഡ് വാക്‌സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചിട്ടുള്ള റസിഡന്റ് വിസയുള്ളവർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. നിബന്ധനകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നാട്ടിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമേകും.

ഈ വർഷാദ്യം ഇന്ത്യയിൽ എത്തിയ പ്രവാസികൾ മടങ്ങിപ്പോവാൻ ആകാനാവാതെ വിഷമിച്ചിരിക്കുകയായിരുന്നു. അവധി തീർന്നവർ അധികനാൾ മാറി നിൽക്കുന്നത് ജോലിയെ ബാധിക്കുമെന്ന ആശങ്കയിലാണ് പലരും. മടങ്ങിപ്പോവാൻ തീരുമാനിച്ചപ്പോഴേക്കും ഫ്‌ളൈററുകൾ റദ്ദാക്കി. ചിലരുടെ പോസ്റ്റുകളിൽ വേറെ ആളുകളെ തത്കാലം നിയോഗിച്ചു. ഇനിയും വൈകിയാൽ ജോലി പോകുമെന്ന സ്ഥിതിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP