Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.കെ.ജാനു തന്നത് 2019-ൽ വായ്പ വാങ്ങിയ പണം; തിരിച്ചുനൽകിയത് വാഹനം വാങ്ങാൻ കടമായി നൽകിയ തുക; ഇടപാട് ബാങ്ക് വഴിയെന്നും സി.കെ. ശശീന്ദ്രൻ

സി.കെ.ജാനു തന്നത് 2019-ൽ വായ്പ വാങ്ങിയ പണം; തിരിച്ചുനൽകിയത് വാഹനം വാങ്ങാൻ കടമായി നൽകിയ തുക; ഇടപാട് ബാങ്ക് വഴിയെന്നും സി.കെ. ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എംഎ‍ൽഎ. സി.കെ. ശശീന്ദ്രൻ. മൂന്നുലക്ഷം രൂപ 2019-ൽ സി.കെ. ജാനു വാങ്ങിയിരുന്നു. പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണ്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പണത്തിൽ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാർച്ചിലും തന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ നൽകിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശീന്ദ്രൻ.

വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെനിന്ന് ലോൺ ലഭിച്ചില്ല. 2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു.

ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP