Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

''സേവ് കുട്ടനാട് '' ജനകീയ മുന്നേറ്റത്തെ കർഷകപ്രസ്ഥാനങ്ങൾ പിന്തുണയ്ക്കും: രാഷ്ട്രീയ കിസാൻ മഹാസംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: സ്വന്തം മണ്ണിൽ ജീവിക്കാൻവേണ്ടി കുട്ടനാട് ജനത നടത്തുന്ന ജനകീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുമെന്ന് കേരളത്തിലെ വിവിധ കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി.

അനേകായിരങ്ങളെ തീറ്റിപ്പോറ്റുന്ന കുട്ടനാടൻ ജനതയുടെ ജീവിതം വൻ ഭീഷണി നേരിടുന്നു. പ്രളയവും ദുരന്തങ്ങളും നിരന്തരം ഏറ്റുവാങ്ങി കുട്ടനാട്ടിൽ നിന്ന് ജനങ്ങൾ കുടിയിറങ്ങുന്ന സ്ഥിതിവിശേഷമാണ്. 2008-ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജും തുടർന്ന് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച വിവിധ പാക്കേജുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനങ്ങൾ അട്ടിമറിച്ചു. വാഗ്ദാനങ്ങൾ നൽകി ഒരു സമൂഹത്തെയൊന്നാകെ വഞ്ചിക്കുന്ന ഭരണനേതൃത്വങ്ങളുടെ അടവുതന്ത്രങ്ങൾ ആവർത്തിക്കുവാൻ ഇനിയും അനുവദിക്കാനാവില്ലെന്ന് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ''കുട്ടനാട് ആക്ഷൻ പ്ലാൻ' വിശദീകരിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ, കൺവീനർമാരായ ജോയി കണ്ണഞ്ചിറ കോഴിക്കോട്, ബേബി സഖറിയാസ് വയനാട്, അഡ്വ.പി.പി.ജോസഫ് കോട്ടയം, സംസ്ഥാന നേതാക്കളായ സുരേഷ്‌കുമാർ ഓടംപന്തിയിൽ കണ്ണൂർ, ജനറ്റ് മാത്യു തൃശൂർ, രാജു സേവ്യർ ഇടുക്കി, മനു ജോസഫ് തിരുവനന്തപുരം, പി.ജെ.ജോൺ മാസ്റ്റർ നിലമ്പൂർ, ഷുക്കൂർ കണാജെ കാസർഗോഡ്, ഹരിദാസൻ കല്ലരിക്കോട്ട് പാലക്കാട്, നൈനാൻ തോമസ്, ഔസേപ്പച്ചൻ ചെറുകാട്, ജോസി കുര്യൻ എന്നിവർ സംസാരിച്ചു.

അഡ്വ.ബിനോയ് തോമസിന്റെ നേതൃത്വത്തിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധിസംഘം കുട്ടനാട് സന്ദർശിച്ച് നേരിട്ട് പിന്തുണ പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP