Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ രക്ത ദൗർലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

അമേരിക്കയിൽ രക്ത ദൗർലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

പി പി ചെറിയാൻ

ന്യുയോർക്ക് : അമേരിക്കയിൽ പാൻഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതൽ പേര് പേർ രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതർ ജൂൺ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു .

അപകടത്തിൽ പെടുന്നവർക്കും, ഓർഗൻ ട്രാൻസ്പ്ളാന്റിനും , ശസ്ത്രക്രിയകൾക്കും ആവശ്യമായ രക്തം ഇപ്പോൾ ബ്ലഡ് ബാങ്കുകളിൽ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും എല്ലാ ഗ്രൂപ്പുകളിൽ പ്രത്യേകിച്ച് ടൈപ്പ് 'ഒ' യിൽ ഉൾപ്പെടുന്നവർ എത്രയും വേഗം രക്തം ദാനം ചെയ്ത വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ മുന്നോട്ട് വരണമെന്നും ഇവർ അഭ്യർത്ഥിച്ചു .

പതിനേഴ് വയസ്സിന് മുകളിലുള്ളവർക്ക് സ്വയമായും 16 വയസ്സുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയും രക്തം ദാനം ചെയ്യാവുന്നതാണ് . രക്തത്തിന് പകരമായി മറ്റൊന്നില്ലെന്നും കൃത്രിമമായി രക്തം ഉണ്ടാക്കാനാകില്ലെന്നും അധികൃതർ പറഞ്ഞു . അമേരിക്കയിൽ ഓരോ സെക്കന്റിലും രക്തം ആവശ്യമുള്ളവർ വർദ്ധിച്ചു വരുന്നു .

കോവിഡ്-19 രോഗം പൂർണ്ണമായും മാറിയവർക്കും , വാക്സിൻ സ്വീകരിച്ചവർക്കും ഒരാഴ്ചയിലെ വിശ്രമത്തിന് ശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ കർശന സുരക്ഷ മാർഗങ്ങൾ സ്വീകരിച്ച് രക്തം ദാനം ചെയ്യാവുന്നതാണ് .

ജൂൺ 14 മുതൽ ജൂൺ 30 വരെ റെഡ് ക്രോസിലൂടെ രക്തം ദാനം ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുമ്പോൾ 5 ഡോളറിന്റെ ഗിഫ്റ് കാർഡും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു . രക്തദാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിന് മുന്നോട്ട് വരണമെന്നും ഇവർ അഭ്യർത്ഥിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് 1-800-733-2767 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്

P

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP