Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പാപ്പരായോ? തിരുവനന്തപുരം ഉൾപ്പടെ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണം; എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നൽകി അദാനി; കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നെന്ന് വിശദീകരണം; മോദിയുടെ കൂട്ടുകാരൻ പ്രതിസന്ധിയിലോ?

മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പാപ്പരായോ? തിരുവനന്തപുരം ഉൾപ്പടെ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണം; എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നൽകി അദാനി; കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നെന്ന് വിശദീകരണം; മോദിയുടെ കൂട്ടുകാരൻ പ്രതിസന്ധിയിലോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർവരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നൽകി. കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്നാണ് അദാനി ഗ്രൂപ്പ് കത്തിൽ വ്യക്തമാക്കിയത്. തിരുവനന്തപുരത്തിന് പുറമെ ജയ്പൂർ, ഗുവഹാത്തി, വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ അദാനി പാപ്പാരയോ എന്ന സംശയവും ഇതുയർത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത കൂട്ടുകാരനാണ് അദാനി. ജനുവരി 19 ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാർ പ്രകാരം 180 ദിവസത്തിനുള്ളിൽ തിരുവനന്തപുരം, ജയ്പൂർ, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നൽകിയത്. ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ആവശ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ്, എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കരാറിൽ ആറ് മാസംവരെ ഏറ്റെടുക്കൽ നീട്ടി നൽകാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത.ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം അവസാനം ചേരുന്ന ബോർഡ് യോഗം ചർച്ചചെയ്യുമെന്ന് എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.നേരത്തെ അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആറുമാസത്തെ അധിക സമയം അനുവദിച്ചിരുന്നു.

അതേസമയം ഗ്രൂപ്പിൽ നിക്ഷേപമുണ്ടായിരുന്ന മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് ഇക്കഴിഞ്ഞ ആഴ്‌ച്ചയാണ് മരവിപ്പിച്ചത്.ഉടമസ്ഥരുടെ ഉൾപ്പെടെ വിവരങ്ങൾ മറച്ചുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റിഡിന്റെ (എൻഎസ്ഡിഎൽ) നടപടി. ഇതോടൊപ്പം അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂലം കുതിച്ച് ഉയർന്നതിനെ കുറിച്ചും സെബി പ്രാഥമിക പരിശോധന തുടരുകയാണ്.ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഗ്രൂപ്പ് ഏറ്റെടുക്കലിന് ഇപ്പോൾ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശനിക്ഷേപ കമ്പനികളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരിവിപ്പിച്ചത്. ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ മൂന്ന് കമ്പനികൾക്കുമായി അദാനി എന്റർപ്രെസസിൽ 6.82 ശതമാനം ഓഹരിയുണ്ട്. അദാനി ട്രാൻസ്മിഷനിൽ എട്ടു ശതമാനവും, അദാനി ടോട്ടൽ ഗ്യാസ് കമ്പനിയിൽ ആറ് ശതമാനം ഓഹരിയും ഇവർക്കുണ്ട്. ആകെ അദാനി ഗ്രൂപ്പിൽ നാൽപത്തിമൂവായിരം കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

കമ്പനികളുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ പലകാര്യങ്ങളും വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ ഇവർക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയ ഓഹരികൾ വാങ്ങാനോ കഴിയില്ല. അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഒരു വർഷത്തിൽ 200 മുതൽ ആയിരം ശതമാനം വരെ ഉയർന്നതിലും നിയന്ത്രണ അഥോറിറ്റിയായ സെബിക്ക് സംശയുമുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷം ഈക്കാര്യത്തിൽ സെബി തുടങ്ങിയ അന്വേഷണം തുടരുകയാണ്.

അദാനി എന്റർപ്രൈസസിന്റെ ഓഹരിവിലയിൽ 972 ശതമാനം വർധനവാണ് ഉണ്ടായത്. അദാനി ഗ്രൂപ്പിന്റെ ആകെ വിപണിമൂല്യം നിലവിൽ ഒൻപതര ലക്ഷം കോടിയാണ്. ഓഹരിമുല്യം ഇങ്ങനെ ഉയർത്തിയതിൽ അസാധാരണമായി എന്തെങ്കിലുമുണ്ടോ എന്നതാണ് സെബി നിലവിൽ അന്വേഷിക്കുന്നത്.മുന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ തകർച്ചയാണ് നേരിട്ടത്. എന്നാൽ വിദേശ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇസഡ്) അറിയിച്ചു. ആരോപണം നിക്ഷേപകരുടെ സാമ്പത്തിക മൂല്യത്തിനും സൽപ്പേരിനും നികത്താനാകാത്ത നഷ്ടം ഉണ്ടാക്കിയെന്നു കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു.

അതേസമയം തിരുവനന്തപുരം വിമാനത്താവള കൈമാറ്റം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിലെ തൊഴിലാളി സംഘടനയും നൽകിയ ഹർജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP