Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കത്തിയെരിഞ്ഞ് ഒരു നക്ഷത്രം മരണമടയുമ്പോൾ ഗാമാ രശ്മികളുടേ വൻ വിസ്ഫോടനം ഉണ്ടാകുന്നു; നക്ഷത്രത്തിനു ചുറ്റുമുള്ള കാന്തികവലയം ഛിന്നഭിന്നമാകുന്നു; പ്രപഞ്ച രഹസ്യങ്ങളുടെ കൂടുതൽ ആഴങ്ങളിലേക്കിറങ്ങി ശാസ്ത്രലോകം

കത്തിയെരിഞ്ഞ് ഒരു നക്ഷത്രം മരണമടയുമ്പോൾ ഗാമാ രശ്മികളുടേ വൻ വിസ്ഫോടനം ഉണ്ടാകുന്നു; നക്ഷത്രത്തിനു ചുറ്റുമുള്ള കാന്തികവലയം ഛിന്നഭിന്നമാകുന്നു; പ്രപഞ്ച രഹസ്യങ്ങളുടെ കൂടുതൽ ആഴങ്ങളിലേക്കിറങ്ങി ശാസ്ത്രലോകം

മറുനാടൻ മലയാളി ബ്യൂറോ

മാസം ആദ്യം, പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം തങ്ങൾ രേഖപ്പെടുത്തിയതായി ഒരുകൂട്ടം വാനശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു. അതിനു കാരണമായത് ഗാമ രശ്മികളുടെ വിസ്ഫോടനമാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. മരണമടയുന്ന നക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചുവീഴുന്നതിനാൽ ആ നക്ഷത്രത്തിനു ചുറ്റുമുണ്ടായിരുന്ന കാന്തികവലയം ഛിന്നഭിന്നമാകുന്നു എന്നും യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ വെളിപ്പെടുത്തുന്നു.

ഇത്തരത്തിൽ നടന്ന, ഏറ്റവും ആദ്യയ്ം രേഖപ്പെടുത്തിയ സ്ഫോടനം നടന്നത് 2014-ൽ ആയിരുന്നു. ജി ആർ ബി 141220 എ എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ സ്ഫോടനം നടന്നതിനു 90 സെക്കന്റുകൾക്കകം വികിരണം ചെയ്യപ്പെട്ട പ്രകാശം റെക്കോർഡ് ചെയ്തതിനുശേഷമാണ് ഈ കണ്ടെത്തൽ നടത്തിയത്. കൂടുതൽ വലിയ കാന്തിക വലയങ്ങൾക്ക് കൂടുതൽ ശക്തമായ ജി ആർ ബികൾ ഉണ്ടാക്കാൻ കഴിയുമെന്നും ഇവർ പറയുന്നു. എന്നാൽ, വേഗതകൂടിയ ടെലസ്‌കോപ്പുകൾ ഉപയോഗിച്ചുമാത്രമേ ഇവയുടേ സവിശേഷമായ സിഗ്‌നൽ ധ്രൂവീകരണം കണ്ടെത്താനാകൂ.

1960-കളിലായിരുന്നു ജി ആർ ബികൾ ആദ്യമായി കണ്ടുപിടിക്കുന്നത്. അന്നുമുതൽ തന്നെ വാനശാസ്ത്രജ്ഞന്മാരുടെ കൗതുകമുണർത്തിയ ഒന്നായിരുന്നു ഇത്തരം വിസ്ഫോടനങ്ങൾ. നക്ഷത്രങ്ങളോ ഇരുണ്ടഗർത്തങ്ങളോ മരണമടയുമ്പോൾ അവയിലെ പദാർത്ഥങ്ങൾ പ്രകാശത്തിന്റെ പ്രവേഗത്തിനു തുല്യമായ പ്രവേഗത്തോടെ പുറത്തേക്ക് വിടുന്നു. അതോടൊപ്പം ശക്തമായ പ്രകാശവും ഹ്രസ്വകാലത്തേക്ക് മാത്രമായി ഗാമ രശ്മികളും ഉണ്ടാകുന്നു. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനാകും.

കാന്തിക വലയങ്ങൾ നേരിട്ട് ദൃശ്യമാകില്ല. എന്നാൽ ഹബിൾ പോലുള്ള ടെൽസ്‌കോപ്പുകൾ ഉപയോഗിച്ച് ലഭ്യമാകുന്ന ചില സിഗ്‌നേച്ചറുകൾ, ചാർജ്ജ് ചെയ്യപ്പെട്ട കണങ്ങളോ ഇലക്ട്രോണുകളൊ ഉപയോഗിച്ച് എൻകോഡ് ചെയ്യുമ്പോൾ ഇവയുടെ സാന്നിദ്ധ്യം വ്യക്തമാകും. ഭൂമിയിലുള്ള ടെലസ്‌കോപ്പുകൾ ഈ പ്രകാശം പിടിച്ചെടുക്കുകയും ചെയ്യും.ഇത്തരം വിസ്ഫോടനങ്ങൾ ഉത്തേജിപ്പിക്കുന്ന കാന്തികവലയത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുവാൻ പ്രകാശത്തിന്റെ സവിശേഷതകൾ പഠനവിധേയമാക്കുകയയിരുന്നു എന്ന് ബാത്തിലെ അസ്ട്രോഫിസിക്സ് വിഭാഗ തലവനും ഗാമാ രശ്മി വിദഗ്ദനുമായ പ്രൊഫസർ കരോൾ മണ്ടേൽ പറഞ്ഞു.

ഇതാണ് ഇത്തരം വിസ്ഫോടനങ്ങളുടെ രഹസ്യം കണ്ടെത്താൻ സഹായിച്ചത്. വ്യകതമായ ധ്രൂവീകരണത്തോടെയാണ് കാന്തികവലയങ്ങൾ രൂപം കൊള്ളുന്നത്,എന്നാൽ ഇത് മരണമടയുന്ന നക്ഷത്രത്തിൽനിന്നുള്ള അവശിഷ്ടങ്ങളുമായി കൂട്ടിയിടിച്ച് ഛിന്നഭിന്നമാകുന്നു. എല്ലാ നക്ഷത്രങ്ങളും ഒരിക്കൽ ഇത്തരത്തിലുള്ള സൂപ്പർനോവ എന്നറിയപ്പെടുന്ന മരണത്തെ അഭിമുഖീകരിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP