Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നദിയിലൂടെ ഒഴുകിപ്പോയ മാൻപേടയെ നീന്തി രക്ഷിച്ച് നായ; കരയിൽ എത്തിച്ചിട്ടും നക്കി തുടച്ച് സ്നേഹിച്ചു; മനുഷ്യർ കണ്ടുപഠിക്കേണ്ട അത്യപൂർവ്വ സ്നേഹത്തിന്റെ വൈറൽ വീഡിയോ കാണാം

നദിയിലൂടെ ഒഴുകിപ്പോയ മാൻപേടയെ നീന്തി രക്ഷിച്ച് നായ; കരയിൽ എത്തിച്ചിട്ടും നക്കി തുടച്ച് സ്നേഹിച്ചു; മനുഷ്യർ കണ്ടുപഠിക്കേണ്ട അത്യപൂർവ്വ സ്നേഹത്തിന്റെ വൈറൽ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ഹാർലി എന്ന് പേരുള്ള, ഗോൾഡൻ ഡൂഡിൽ ഇനത്തിൽ പെട്ട, ആറുവയസ്സുള്ള ഒരു നായയാണ് ഇപ്പോൾ ഫേസ്‌ബുക്കിലെ വീരനായകൻ. നദിയിൽ മുങ്ങിമരിക്കാൻ തുടങ്ങിയ ഒരു മാൻകുഞ്ഞിനെ അതിസാഹസികമായി കരയ്ക്കെത്തിച്ച് ജീവൻ രക്ഷിച്ച ഈ നായ്ക്കുട്ടിയുടെ സാഹസത്തിന്റെ വീഡിയോ അവന്റെ ഉടമകൾ തന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സൈനിക സേവനത്തിൽ നിന്നും വിരമിച്ച ദമ്പതിമാരായ റാൽഫ് ഡോണും പാറ്റുമാണ് ഹാർലിയുടെ ഉടമകൾ.

മാൻകുട്ടി എങ്ങനെയാണ് നദിയിൽ വീണത് എന്നറിയില്ല. പക്ഷെ അത് ചോദിക്കാൻ ഹാർലി കാത്തുനിന്നതുമില്ല, കാഴ്‌ച്ച കണ്ടതും അവൻ നദിയിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് റാൽഫ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്. രണ്ടാഴ്‌ച്ച കൊണ്ട് 2.56 ലക്ഷം പേർ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഇതുവരെ ഒന്നരലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

പരസ്പരസ്നേഹവും വിശ്വാസവും നഷ്ടപ്പെട്ട് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും കുഴലുകളിലൂടെ മാത്രം നോക്കി ആളുകളെ സ്നേഹിക്കുന്ന മനുഷ്യർ ഏറിവരുന്ന കാലത്ത്, ഒരുപക്ഷെ പവിത്രമായ സ്നേഹമെന്തെന്ന് കാട്ടിത്തരുവാൻ ദൈവമൊരുക്കിയതായിരിക്കും ഈ തിരക്കഥ എന്നാണ് റാൽഫ് കരുതുന്നത്. നദിയിലെ കുത്തൊഴുക്കിൽനിന്നും മാൻകുട്ടിയെ രക്ഷപ്പെടുത്തി കരയിലേക്ക് നീന്തിവരുന്ന ഹാർലീയെ വീഡിയോയിൽ കാണാം.

കരയോട് അടുത്തെത്തിയ ഹാർലിയേയും മാൻകുട്ടിയേയും കരയ്ക്കകയറുവാൻ റാൽഫ് സഹായിക്കുന്നുണ്ട്. കരയിലെത്തിയിട്ടും മാൻകുട്ടിയെ ഉപേക്ഷിച്ചുപോകാതെ അതിനെ നക്കിത്തുടച്ച് ശുശ്രൂഷിക്കുകയും ചെയ്യുന്നുണ്ട് ഹാർലി. തൊട്ടടുത്ത ദിവസം രാവിലേ തന്നെ ഹാർലി ആകെ പരിഭ്രാന്തനായി വീടിനകത്ത് ഓടിനടക്കാൻ തുടങ്ങി എന്ന് റാൽഫ് ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നു. മുൻവാതിൽ തുറന്നപ്പോൾ മാൻകുട്ടിയുടെ കരച്ചിൽ കേട്ടുവെന്നും അയാൾ പറയുന്നു.

ശബ്ദം കേട്ട ദിശയിലേക്ക് ഓടിയ ഹാർലി തൊട്ടടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ ഈ മാൻ കുട്ടിയെ കണ്ടെത്തിയെന്നും ഇരുവരും മുഖം പരസ്പരം അർപ്പിച്ച് സ്നേഹം കൈമാറിയെന്നും അതിനുശേഷം ശാന്തനായ ഹാർലി വീട്ടിലേക്ക് തിരിച്ചെത്തിയെന്നും റാൽഫ് ഫേസ്‌ബുക്കിൽ എഴുതി. പ്രത്യേക പരിശീലനം ലഭിച്ച ഹാർലി ഒരു സെർട്ടിഫൈഡ് തെറാപി ഡോഗ് ആണ്.

കെയർ ഹോമുകളിൽ വൃദ്ധരെ സന്ദർശിക്കുവാനും ലോക്കൽ ലൈബ്രറികളിൽ പുസ്തകങ്ങൾ വായിക്കുന്ന കുട്ടികൾക്ക് കൂട്ടിരിക്കാനുമൊക്കെ ഹാർലി തയ്യാറാകാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP