Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ചു മരിച്ചയാളുടെ എടിഎം കാർഡ് മോഷ്ടിച്ച് ഒരു ലക്ഷം രൂപ പിൻവലിച്ചു; മൃതദേഹം സംസ്‌ക്കരിച്ച നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ

കോവിഡ് ബാധിച്ചു മരിച്ചയാളുടെ എടിഎം കാർഡ് മോഷ്ടിച്ച് ഒരു ലക്ഷം രൂപ പിൻവലിച്ചു; മൃതദേഹം സംസ്‌ക്കരിച്ച നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാട്ന: കോവിഡ് ബാധിച്ചു മരിച്ചയാളുടെ എടിഎം കാർഡ് മോഷ്ടിച്ച് ഒരു ലക്ഷം രൂപ പിൻവലിച്ച നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. ബിഹാറിലെ റോഹതാസ് ജില്ലയിലാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ച അഭിമന്യു കുമാറിന്റെ എടിഎം കാർഡ് മോഷ്ടിച്ച്് വിശാൽ എന്ന നഗരസഭാ ജീവനക്കാരനാണ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുമ്പ് വിശാൽ മരിച്ചയാളുടെ സാധനങ്ങളിൽ നിന്ന് എടിഎം കാർഡ് എടുത്ത് മാറ്റുകയായിരുന്നു. എടിഎം കാർഡിന്റെ കവറിനുള്ളിൽ പിൻ നമ്പർ എഴുതിയിരുന്നതിനാൽ മോഷണത്തിന് എളുപ്പമായി. പണം പിൻവലിച്ചതായി ഫോണിൽ മെസേജ് വന്നതോടെ മരിച്ച അഭിമന്യുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

സ്‌കൂളിൽ ക്ലർക്കായിരുന്ന അഭിമന്യു കുമാർ ഏപ്രിൽ 30 നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,06,500 രൂപ പിൻവലിച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യ ഛായ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേത്തുടർന്ന് ജൂൺ 11ന് ഇവർ പൊലീസിൽ പരാതിയ നൽകി. അഭിമന്യു മരിച്ച് 10 ദിവസത്തിനുള്ളിൽ മൂന്ന് വ്യത്യസ്ത ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് തുക പിൻവലിച്ചതായി പൊലീസ് കണ്ടെത്തി.

ഛായയുടെ പരാതിയിൽ, ജൂൺ 11 ന് ദാരിഹാത് പൊലീസ് സ്റ്റേഷനിൽ ഐപിസി 420, 379 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് റോഹ്താസ് പൊലീസ് സൂപ്രണ്ട് ആശിഷ് ഭാരതി, ഡെഹ്രി എസ്ഡിപിഒ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് അഭിമന്യു കുമാറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിശാൽ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ തനിക്കൊപ്പമുണ്ടായിരുന്ന ആളുകളേക്കുറിച്ചും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP