Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ തിരുവള്ളുവരുടെ കാവിവേഷം; വിവാദമായപ്പോൾ വെളുപ്പ് വസ്ത്രം ധരിപ്പിച്ച് അധികൃതർ: ചിത്രം മാറ്റിയത് കാവിവേഷത്തിനെതിരെ ഒട്ടേറെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നതോടെ

തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ തിരുവള്ളുവരുടെ കാവിവേഷം; വിവാദമായപ്പോൾ വെളുപ്പ് വസ്ത്രം ധരിപ്പിച്ച് അധികൃതർ: ചിത്രം മാറ്റിയത് കാവിവേഷത്തിനെതിരെ ഒട്ടേറെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നതോടെ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: തമിഴ്‌നാട് കാർഷിക സർവകലാശാല (ടിഎൻഎയു) ലൈബ്രറിയിൽ സ്ഥാപിച്ച തിരുവള്ളുവർ പ്രതിമ കാക്കി വേഷത്തിന്റെ പേരിൽ വിവാദമായതോടെ മാറ്റി സ്ഥാപിച്ച് സർവ്വകലാശാല അധികൃതർ. കാവി ധരിച്ച തിരുവള്ളുവരുടെ ചിത്രം വിവാദമായതോടെ ചിത്രം പിൻവലിക്കുകയും പകരം, സർക്കാർ അംഗീകാരമുള്ള ഛായാചിത്രം സ്ഥാപിക്കുകയും ചെയ്തു. ഇതിൽ വെള്ളയാണു തിരുവള്ളുവരുടെ വേഷം.

തമിഴ് ജനത ആദരിക്കുന്ന കവിയായ തിരുവള്ളുവരുടെ ചിത്രം 2017-2018ലാണു ടിഎൻഎയു ലൈബ്രറിയിൽ വച്ചത്. ചിത്രത്തിൽ തിരുവള്ളുവർക്ക് കാവിവേഷവും നൽകി. കാവിവേഷത്തിനെതിരെ ഒട്ടേറെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നിരുന്നു. ഇതേത്തുടർന്നാണു സർവകലാശാലാ അധികൃതരുമായി കൂടിയാലോചിച്ചു ചിത്രം മാറ്റിയത്. സർക്കാർ അംഗീകാരമുള്ള ചിത്രം വച്ച വിവരം തമിഴ്‌നാട് കൃഷിമന്ത്രി എം.ആർ.കെ. പനീർശെൽവം ട്വീറ്റ് ചെയ്തു. നാലു വർഷം മുൻപു നവീകരണത്തിനിടെയാണു കാവി ധരിച്ച ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചതെന്നും മനഃപൂർവം ചെയ്തതല്ലെന്നും ടിഎൻഎയു അധികൃതർ വിശദീകരിച്ചു.

കഴിഞ്ഞ വർഷം തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും തിരുവള്ളുവരുടെ പ്രതിമയിൽ കാവി പൂശിയത് എതിർപ്പിനും വിവാദങ്ങൾക്കും കാരണമായിരുന്നു. ചിലയിടങ്ങളിൽ പ്രതിമ ഭാഗികമായി തകർത്ത സംഭവങ്ങളുമുണ്ടായി. അന്തരിച്ച ചിത്രകാരൻ വേണുഗോപാൽ ശർമ വരച്ച ചിത്രത്തിനാണു സർക്കാരിന്റെ അംഗീകാരമുള്ളത്. 1960ൽ കേന്ദ്രസർക്കാർ ഈ ചിത്രം തപാൽമുദ്രയായി പുറത്തിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP