Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡിനെ നേരിടുന്നതിൽ അലോപ്പതി പരാജയപ്പെട്ടെന്ന വിവാദപരാമർശം: ബാബ രാംദേവിനെതിരെ ഛത്തീസ്‌ഗഡ് പൊലീസ് കേസെടുത്തു; ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കമുള്ള കേസുകൾ ഐഎംഎയുടെ പരാതിയിൽ

കോവിഡിനെ നേരിടുന്നതിൽ അലോപ്പതി പരാജയപ്പെട്ടെന്ന വിവാദപരാമർശം: ബാബ രാംദേവിനെതിരെ ഛത്തീസ്‌ഗഡ് പൊലീസ് കേസെടുത്തു; ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കമുള്ള കേസുകൾ ഐഎംഎയുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടെന്ന വിവാദ പരാമർശത്തിൽ ബാബാരാംദേവിനതിരെ ചത്തീസ്ഗഢ് പൊലീസ് കേസെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പടെയാണ് രാംദേവിനെതിരെ ചുമത്തിയിരിക്കുന്നത്.

മുൻപ് ചത്തീസ്ഗഢ് ഐഎംഎ സംസ്ഥാന യൂണിറ്റ് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. എന്നാൽ പിന്നീടും അലോപ്പതി ചികിത്സയെ അവഹേളിക്കുന്ന പ്രസ്താവനകൾ തുടർന്നതോടെ രാംദേവിനെതിരെ ശക്തമായ നടപടികളിലേക്ക ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചിരുന്നു. രാജ്യമെങ്ങുമുള്ള ഐഎംഎ യൂണിറ്റുകൾ രാം ദേവിനെതിരെ പരാതി നൽകാനായിരുന്നു തീരുമാനം. ഐഎംഎയുടെ 3.5 ലക്ഷം അംഗങ്ങളും 1700 പ്രാദേശിക യൂണിറ്റുകളും രാംദേവിനെതിരെ പരാതി നല്കുമെന്നും ഐഎംഎ അറിയിച്ചിരുന്നു.

ഇതിനിടെ രാജ്യത്തെ വിവിധ മേഖലകളിലെ വർദ്ധിച്ചുവരുന്ന കോവിഡ് മരണങ്ങൾക്ക് കാരണം അലോപ്പതി മരുന്നുകളാണെന്ന രാംദേവിന്റെ പ്രസ്താവന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഏറ്റവും ഒടുവിൽ കേന്ദ്രസർക്കാരിന്റെ സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന നിലപാടിലേക്ക് രാംദേവ് ചുവടുമാറിയിരുന്നു. താൻ കോവിഡ് വാക്‌സിനെടുക്കില്ലെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമായിരുന്നു രാംദേവിന്റെ നേരത്തെയുള്ള പ്രസ്താവന. സൗജന്യ വാക്‌സിൻ പ്രഖ്യാപനം ചരിത്രപരമാണെന്ന് പിന്നീട് തിരുത്തിയ രാംദേവ് ഡോക്ടർമാർ ദൈവത്തിന്റെ മാലാഖകളാണെന്നും ഐഎംഎയോട് ശത്രുതയുമില്ലെന്നുമാണ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP