Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഷ്ണു ഷാർജയിൽ കൊല്ലപ്പെട്ടത് നൈജീരിയൻ പൗരന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ തടസ്സം പിടിക്കവേ കുത്തേറ്റ്; ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ട് അപകടമെന്ന് വരുത്താനു ശ്രമം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

വിഷ്ണു ഷാർജയിൽ കൊല്ലപ്പെട്ടത് നൈജീരിയൻ പൗരന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ തടസ്സം പിടിക്കവേ കുത്തേറ്റ്; ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ട് അപകടമെന്ന് വരുത്താനു ശ്രമം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

നെടുങ്കണ്ടം: മലയാളി യുവാവ് ഷാർജയിൽ താമസ സ്ഥലത്തുകൊല്ലപ്പെട്ടത് നൈജീരിയക്കാർ തമ്മിലുള്ള തർക്കത്തിൽ തടസ്സം പിടിക്കവേ. ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ എന്ന 28കാരനാണ് കൊല്ലപ്പെട്ട്. താമസ സ്ഥലമായ ഷാർജയിലെ അബു ഷഗാരയിലാണ് മൃതദേഹം കണ്ടെത്തിയത്.

നൈജീരിയൻ പൗരന്മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഷ്ണു താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്ണു ഓഫ് ദിവസമായതിനാൽ ജോലിക്ക് പോയിരുന്നില്ല.

ഇതിനിടെ തടസ്സം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ട അപകടമാണെന്ന് വരുത്തിതീർക്കാനും ്ശ്രമിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP