Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്‌ച്ചയോടെ മരണം; ബുധനാഴ്‌ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവം

സുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്‌ച്ചയോടെ മരണം; ബുധനാഴ്‌ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവം

മറുനാടൻ മലയാളി ബ്യൂറോ

പട്ടാമ്പി: പാലക്കാടി ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം എല കരണ്ട സംഭവം ആരോഗ്യ കേരളത്തിന് നാണക്കേടായി. പട്ടാമ്പി സേവന ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് എലി കരണ്ട നിലയിൽ കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോട ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇടപെട്ട് അടിയന്തര വിവരങ്ങൾ ശേഖരിട്ടുണ്ട്. മൃതദേഹത്തോട് അനാദരം കാട്ടിയെന്ന ബന്ധുക്കളുടെ പരാതിയിൽ പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.

മനിശ്ശേരി ലക്ഷംവീട്ടിലെ പരേതനായ ചന്ദ്രന്റെ ഭാര്യ സുന്ദരി (65) ചൊവ്വാഴ്ച ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ രാത്രി എട്ടരയോടെയാണു മരിച്ചത്. തിങ്കളാഴ്ചയാണ് സുന്ദരിയെ ഹൃദയ സംബന്ധമായ ചികിത്സക്കായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടു. ബുധനാഴ്ച രാവിലെ മോർച്ചറിയിൽ നിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് മൂക്കിന്റെ ഭാഗം എലി കരണ്ടതായി ശ്രദ്ധയിൽപ്പെട്ടത്.

ഇത് കണ്ടതോടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. മാധ്യമങ്ങളിൽ സംഭവം വാർത്തയായതോടെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശപ്രകാരം ഡി.എം.ഒ. ഡോ: കെ.പി. റീത്ത ആശുപത്രി സന്ദർശിച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്നും അശ്രദ്ധ ഉണ്ടായെന്നും വിശദമായ റിപ്പോർട്ട് ഉടൻ മന്ത്രിക്കു സമർപ്പിക്കുമെന്നും ഡി.എം.ഒ. വ്യക്തമാക്കി.

ഒരിക്കലും സംഭവിക്കാൻ പടില്ലാത്തതാണ് സംഭവിച്ചതെന്നും ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് പരിമിതിക്കുള്ളിൽ മൃതദേഹം സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹത്തോട് മനഃപൂർവം അനാദരവ് കാണിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ അബ്ദുൾ ഖാദർ പ്രതികരിച്ചു.

ആശുപത്രിയിൽ സൗകര്യപ്രദമായ മോർച്ചറി ഇല്ലെന്നും പ്രത്യേക മുറിയിലാണു മൃതദേഹം സൂക്ഷിക്കാറുള്ളതെന്നും കണ്ടെത്തിയതായി ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറാൻ വൈകുന്ന സാഹചര്യമുണ്ടായാൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നു നിർദ്ദേശം നൽകിയതായി അവർ പറഞ്ഞു. റിപ്പോർട്ട് ഉടൻ മന്ത്രിക്കു കൈമാറും.

സുന്ദരിയുടെ മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. മക്കൾ: മുരുകൻ, ഉഷ, സാവിത്രി, ബേബി. മരുമക്കൾ: ഉദയ, മുരുകേശൻ, ശെൽവൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP