Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോട്ടറി വിൽപന ഇന്നു മുതൽ പുനരാരംഭിക്കും; നറുക്കെടുപ്പ് ഈ മാസം 25 മുതൽ; ആദ്യം നടക്കുക മാറ്റിവെച്ച നറുക്കെടുപ്പുകൾ; വിഷു ബംപർ നറുക്കെടുപ്പ് ജുലൈ 22ന്

ലോട്ടറി വിൽപന ഇന്നു മുതൽ പുനരാരംഭിക്കും; നറുക്കെടുപ്പ് ഈ മാസം 25 മുതൽ; ആദ്യം നടക്കുക മാറ്റിവെച്ച നറുക്കെടുപ്പുകൾ; വിഷു ബംപർ നറുക്കെടുപ്പ് ജുലൈ 22ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ലോട്ടറി നറുക്കെടുപ്പും വിൽപനയും പുനരാരംഭിക്കുന്നു. വിൽപന ഇന്നു തുടങ്ങും. മാറ്റിവച്ച ലോട്ടറികളുടെ നറുക്കെടുപ്പ് ഈ മാസം 25 മുതൽ നടക്കും. മാറ്റിവച്ച പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറികളുടെ എണ്ണം, തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കും.

ലോട്ടറി ഓഫിസുകളിൽ ഇന്ന് ലോട്ടറി ടിക്കറ്റ് വിൽപന പുനരാരംഭിക്കും . ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി പരിമിതപ്പെടുത്തും.

നറുക്കെടുപ്പ് ദിവസങ്ങൾ: സ്ത്രീശക്തി 259 ഈ മാസം 25, അക്ഷയ 496 -- 29, കാരുണ്യ പ്ലസ് 367 ജൂലൈ 2, നിർമൽ 223 - 6, വിൻവിൻ 615- 9, സ്ത്രീശക്തി 260 - 13, അക്ഷയ 497 - 16, ഭാഗ്യമിത്ര ബിഎം 6 - 20, ലൈഫ് വിഷു ബംപർ ബിആർ 79 - 22

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP