Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീപക്ഷവാദികളുടെ ടീമിലുള്ള രേവതി സമ്പത്ത് തന്നെ അബ്യൂസ് ചെയ്ത 14 പേരുടെ നീണ്ട പട്ടിക ഇട്ടതോടെ ഇടത് ടീംസ് എല്ലാം ഓഫ് സ്റ്റേജാണ്; പണിക്കരുടെ പോസ്റ്റിലെ റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായിൽ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

സ്ത്രീപക്ഷവാദികളുടെ ടീമിലുള്ള രേവതി സമ്പത്ത് തന്നെ അബ്യൂസ് ചെയ്ത 14 പേരുടെ നീണ്ട പട്ടിക ഇട്ടതോടെ ഇടത് ടീംസ് എല്ലാം ഓഫ് സ്റ്റേജാണ്; പണിക്കരുടെ പോസ്റ്റിലെ റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായിൽ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ണിക്കരുടെ പോസ്റ്റിൽ മാന്തിയെടുത്ത റേപ്പ് ജോക്കിന്റെ പേരിൽ ചാനൽ ബഹിഷ്‌കരണമൊക്കെ ആഹ്വാനം ചെയ്ത പ്രമുഖ വക്കീലും ടീംസും സകലമാന ഫ്രോഡ് സ്ത്രീപക്ഷവാദികളും ഓഫ് സ്റ്റേജാണ്. ആ ഓഫ് സ്റ്റേജ് മുങ്ങലിനൊരു കാരണമുണ്ട്. അവരുടെയൊക്കെ ടീമിലുള്ളരേവതി സമ്പത്ത് എന്ന ജൂനിയർ നടി പതിനാലുപേരുടെ നീണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ട്.

അവരെ സെക്ഷ്വലി - വെർബലി - മെന്റലി ആയിട്ടൊക്കെ അബ്യൂസ് ചെയ്ത ആ പതിനാലു പേരിൽ പ്രമുഖ നടനുണ്ട്, അവാർഡു നേടിയ സംവിധായകനുണ്ട് , സീരിയൽ ആർട്ടിസ്റ്റുണ്ട്, പൊലീസ് ഓഫീസറുണ്ട് , ഒടുവിൽ ബോബനും മോളിയിലെയും പോലെ ഏത് ഫ്രെയിമിലുമുള്ള നായയ്ക്ക് സമാനം പീഡനങ്ങളിൽ ഒഴിച്ചുകൂട്ടാനാവാത്ത അവിഭാജ്യ ഘടകമായ ഒരു ഡി വൈ എഫ് ഐ സഖാവുമുണ്ട്.

പച്ചയ്ക്ക് ഇത്രയും പ്രമുഖരുടെ പേരു വിവരം കൂട്ടത്തിലുള്ള ഒരുവൾ വിളിച്ചു പറഞ്ഞിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ ? ഏതെങ്കിലും സാംസ്‌കാരിക നായകൻ ഇതിനെതിരെ കമാന്നൊരക്ഷരം മിണ്ടിയോ ? ഏതെങ്കിലും സ്ത്രീപക്ഷവാദി ഈ ലിസ്റ്റിലെ പ്രമുഖന്മാരിൽ ഒരുവനെതിരെ എന്തെങ്കിലും ബഹിഷ്‌കരണം ആഹ്വാനം ചെയ്‌തോ ? ഇല്ല ! അതാണ് സ്ത്രീസുരക്ഷയ്ക്ക് വന്മതിലു കെട്ടിയ കേരളത്തിലെ നവോത്ഥാനം.

ഇടതുപക്ഷ സഹയാത്രികയായ ഒരുവളെ പീഡിപ്പിച്ച ആ പതിനാലു പേരിൽ പേരിനെങ്കിലും പ്രമുഖനായ ഒരു കോൺ- ബിജെപി നടനോ സംവിധായകനോ ഒന്നും വേണ്ട അവസാനമുള്ള വാർഡ് മെമ്പർ എങ്കിലും വലതനായിരുന്നെങ്കിൽ എന്തായിരുന്നേനേ അവസ്ഥ ? ഞങ്ങടെ സ്വന്തം കുട്ടിയെ ഞങ്ങടെ സ്വന്തം പാളയത്തിലുള്ളവർ പീഡിപ്പിക്കുമ്പോൾ ആ പീഡനം ഒരു പീഡനമേയല്ല പുള്ളേ? റേപ്പ് ജോക്ക് ആഘോഷിച്ച ഒറ്റ ഒരെണ്ണം യഥാർത്ഥ റേപ്പിനെ കണ്ടിട്ടില്ല. പതിനേഴു പേർ മീ റ്റു ആരോപണമുന്നയിച്ചതിന്റെ പേരിൽ തമിഴനായ വൈരമുത്തുവിനെതിരെ കാഹളം മുഴക്കിയ ഒറ്റയെണ്ണത്തിനെയും പതിനാലു പേരുകൾ അക്കമിട്ടു നിരത്തിയ രേവതിയുടെ പോസ്റ്റിനു കീഴെ കാണുന്നേയില്ല.

വലതുപക്ഷത്ത് എന്ത് അനീതി കണ്ടാലും സൂര്യനസ്തമിക്കുന്നതിനു മുമ്പേ പോസ്റ്റിട്ടു പ്രതികരിക്കുന്ന പേരടി സഖാവ് ഷൈലന്റാണ്. ഉണ്ണി മുകുന്ദന്റെ ഹനുമാൻ ജയന്തി പോസ്റ്റിൽ വെറുതെ വന്ന് ചൊറിഞ്ഞ കീഴാറ്റൂർ മൗനത്തിലാണ്. രമ്യാ ഹരിദാസ് എംപിയെ ട്രോളി പേരെടുക്കാൻ ശ്രമിച്ച ഇർഷാദിനെയും കാണാനില്ല. കാരണം പട്ടികയിലുള്ള പ്രമുഖരിൽ ഭൂരിഭാഗവും ഇടതരാണ്. സിദ്ദിഖ്, ആഷിഖ് മാഹി, ഷിജു, പാദുഷ്, ഷനൂബ്, തുടങ്ങിയ പേരുകൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടതുമാണ്. അപ്പോൾ ഷൈലന്റാവാതെ എന്ത് ചെയ്യും ?

2019 ൽ മീ റ്റൂ കൃാമ്പയിന്റെ ഭാഗമായി രേവതി സിദ്ദിഖിന്റെ പേര് ആരോപിച്ചിരുന്നു. രണ്ട് വർഷം മുൻപ് തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടുവെന്നും ഫേസ് ബുക്ക് പോസ്റ്റ് ചെയ്തതാണ്. എന്നിട്ട് ആ നടനെതിരെ എന്തെങ്കിലും നടപടി , ( നടപടി പോട്ടെ, കാരണം പീഡനാരോപിതനായ സഖാവ് ഷൊർണൂർ എം.എൽ എ ആയിരുന്ന നാടാണ് ) അല്ലെങ്കിൽ ഏതെങ്കിലും തരത്തിലെ പ്രതിഷേധം / ബഹിഷ്‌കരണം നടന്നോ ? ഒന്നുമില്ല. !

നദിയെന്ന പീഡോഫീൽ മുതൽ സജിതാ മഠത്തിലിന്റെ ഭർത്താവ് റൂബിൻ ഡിക്രൂസ് വരെ മീ റ്റൂ ആരോപണത്തിൽ പെട്ടവരാണെങ്കിലും തലയ്ക്ക് മീതേയുള്ള ചെങ്കൊടി സംരക്ഷണമൊരുക്കുന്നതിനാൽ അവന്മാരെല്ലാം പൊതു സമൂഹത്തിൽ മാന്യന്മാരാണ്. ഒരു പോസ്റ്റിലെ ഇല്ലാത്ത റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായിൽ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്. ഇതാണ് പ്രബുദ്ധ കേരള ഇതാണ് നെന്മയുള്ള കേരളം?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP