Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യവിൽപ്പന നാളെത്തുടങ്ങും; നടപടി ആപ്പ് വഴിയുള്ള മദ്യവിൽപ്പനയിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ വീശദീകരിച്ചതിനെത്തുടർന്ന്; സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണമെന്ന് നിർദ്ദേശം

ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യവിൽപ്പന നാളെത്തുടങ്ങും; നടപടി ആപ്പ് വഴിയുള്ള മദ്യവിൽപ്പനയിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ വീശദീകരിച്ചതിനെത്തുടർന്ന്; സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണമെന്ന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി ബെവ്‌കോ വിൽപന ശാലകളും ബാറുകളും നാളെ മുതൽ പ്രവർത്തനം തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയാണ് നീക്കം. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ആപ്പ് പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് രണ്ടാ ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്. നാളെ മുതൽ മദ്യവിൽപ്പന പുനരാരംഭിക്കാനാണ് തീരുമാനം.തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ ആദ്യഘട്ടത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ലോക്ഡൗൺ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിച്ചത്.

ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വിൽപ്പന എന്നാണ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബെവ്ക്യൂ ആപ്പിന്റെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് പ്രതിനിധികൾ ബീവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തിയിരുന്നു. ആപ്പ് ഉടൻ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു.

ആപ്പ് പ്രവർത്തന ക്ഷമമാവാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് വ്യക്തമാക്കിയിരുന്നത്. സെർവർ സ്പേസ് ശരിയാക്കൽ, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യൽ, സ്റ്റോക്ക് വിവരങ്ങൾ ലഭ്യമാക്കൽ എന്നിവ പൂർത്തിയാവണം. മൊബൈൽ കമ്പനികളുമായി ഒടിപി സംബന്ധിച്ച കരാർ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ. ഇതോടെയാണ് നേരിട്ട് വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം കോവിഡ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പന ശാലകളെ ഒഴിവാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP