Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ്ടു-വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷകൾ ഈ മാസം 22 ന് തന്നെ നടക്കും; ഒരുസമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം

പ്ലസ്ടു-വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷകൾ ഈ മാസം 22 ന് തന്നെ നടക്കും; ഒരുസമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം

സ്വന്തം ലേഖകൻ

തിരുവനനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ ഈ മാസം 22 ന് തന്നെ നടക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി. ഒരുസമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക.

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് പരീക്ഷ പിന്നീട് നടക്കും.

ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും. ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുന്നും ശേഷവും സാനിറ്റൈസ് ചെയ്യും.

തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP