Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഉൽക്കയുടെ ഭീഷണി 30 മില്യൺ മൈൽ അകലെ നിന്നും കണ്ടെത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ആസ്‌ട്രോയ്ഡ് ഹണ്ടിങ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് തയ്യാർ; വിക്ഷേപണത്തിന് അനുമതി നൽകി നാസ

ഉൽക്കയുടെ ഭീഷണി 30 മില്യൺ മൈൽ അകലെ നിന്നും കണ്ടെത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ആസ്‌ട്രോയ്ഡ് ഹണ്ടിങ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് തയ്യാർ; വിക്ഷേപണത്തിന് അനുമതി നൽകി നാസ

മറുനാടൻ മലയാളി ബ്യൂറോ

മുപ്പത് മില്യൺ മൈൽ അകലെ നിന്ന് പോലും ഉൽക്കകളെയും വാൽനക്ഷത്രങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന ഇൻഫ്രാറെഡ് ആസ്‌ട്രോയ്ഡ് ഹണ്ടിങ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ അന്തിമരൂപത്തിന് നാസ അനുമതി നൽകി.

ഏറ്റവും അപകടകരമായ ഉൽക്കകളെയും വാൽനക്ഷത്രങ്ങളെയും മറ്റ് ശുദ്ര ഗ്രഹങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്നു എന്നതാണ് ഈ ടെലിസ്‌കോപ്പിന്റെ പ്രയോജനം. 20 അടി നീളമുള്ള ഈ ടെലിസ്‌കോപ്പ് ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ചാണ് ഉൽക്കകളുടെ സ്ഥാനം കണ്ടുപിടിക്കുന്നത്.

ഇതുവരെയും ഭൂമിക്ക് ചുറ്റുമുള്ള 25000 ത്തോളം വസ്തുക്കളെ കണ്ടുപിടിക്കാൻ ഈ ടെലിസ്‌കോപ്പിന് സാധിച്ചിട്ടുണ്ട്. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് ടെലിസ്‌കോപ്പിന് അനുമതി നൽകാൻ നാസ തീരുമാനിച്ചത്. 2026 ഓടെ ഈ ടെലിസ്‌കോപ്പിന്റെ വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP