Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധങ്ങൾക്കിടെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം; കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ റവന്യൂവകുപ്പ് കൊടിനാട്ടി; ഉടമകളെ അറിയിച്ചില്ലെന്ന് പരാതി; സ്ഥലം ഏറ്റെടുക്കുന്നത് പാരമെഡിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്

പ്രതിഷേധങ്ങൾക്കിടെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം; കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ റവന്യൂവകുപ്പ് കൊടിനാട്ടി; ഉടമകളെ അറിയിച്ചില്ലെന്ന് പരാതി; സ്ഥലം ഏറ്റെടുക്കുന്നത് പാരമെഡിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സന്ദർശനത്തിന് പിന്നാലെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത്. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾക്കായാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നത്.

അതേ സമയം ഉടമകളുടെ പൂർണമായ അനുവാദം ഇല്ലാതെയാണ് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതെന്ന് പരാതി ഉയർന്നു. ഉടമകളുടെ അനുവാദം ഇല്ലാതെയാണ് ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള സ്ഥലം കെട്ടിത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭൂമിയിൽ കൊടി കണ്ടപ്പോൾ മാത്രമാണ് തങ്ങളുടെ സ്ഥലം സർക്കാർ ഏറ്റെടുത്തതായി അറിയുന്നതെന്ന് ഭൂവുടമകൾ പറയുന്നു.

2021-ൽ എൽ.ഡി.എ.ആർ. സംബന്ധിച്ച് കരടു രൂപരേഖ ലക്ഷ്യദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന വിവാദ പരിഷ്‌കാരങ്ങളിൽ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കൽ. ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയായിരുന്നു.

പ്രഫുൽ ഖോഡ പാട്ടേൽ കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ എടുത്ത ചില തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കിയില്ല എന്ന വിമർശനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ അഡ്മനിസ്ട്രേറ്ററുടെ സമ്മർദ്ദം ഉണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോകുന്നത്.

അതേ സമയം പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഭരണ പരിഷ്‌കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉൾക്കൊള്ളിച്ചാകും പ്രതിഷേധം. ഈ മാസം 20വരെ ആണ് പ്രഫുൽ പട്ടേൽ ദ്വീപിൽ തങ്ങുന്നത്. അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ തുടരുന്ന ദിവസങ്ങളിലെല്ലാം സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം സജ്ജമായിരിക്കുന്നത്.

ഭരണപരിഷ്‌കാരങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും, ഭൂമി നഷ്ടമാക്കുന്നവർ അടക്കം സമരത്തിൽ അണിനിരക്കും. മത്സ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ, തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും. ദ്വീപുകളിൽ ലോക്ക്ഡൗൺ ഉള്ളതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരം നടത്തുക.

അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദ്വീപിൽ എത്തിയ അഡ്‌മിനിസ്‌ട്രേറ്ററുടെ സന്ദർശന പരിപാടികൾ തുടരുകയാണ്. കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വേണ്ടത്ര വേഗത ഇല്ലാത്തതിൽ പ്രഫുൽ പട്ടേൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP