Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോസ്‌കോയിൽ കണ്ടെത്തിയ പുതിയ വകഭേദം ഇന്ത്യൻ ഡെൽറ്റാ വകഭേദത്തേക്കൾ ഭയാനകം; ഒരു വാക്‌സിനും തടഞ്ഞു നിർത്താൻ കഴിയാത്ത പുതിയ കോവിഡ് മനുഷ്യരാശിക്ക് തലവേദനയാകും

മോസ്‌കോയിൽ കണ്ടെത്തിയ പുതിയ വകഭേദം ഇന്ത്യൻ ഡെൽറ്റാ വകഭേദത്തേക്കൾ ഭയാനകം; ഒരു വാക്‌സിനും തടഞ്ഞു നിർത്താൻ കഴിയാത്ത പുതിയ കോവിഡ് മനുഷ്യരാശിക്ക് തലവേദനയാകും

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: കോവിഡിന്റെ പുതിയ വകഭേദം കണ്ടത്തിയെന്ന് റഷ്യ. ഒരു വാക്‌സിനും ഈ വകഭേദത്തെ പിടിച്ചു കെട്ടാനാകില്ല. ഇതോടെ വീണ്ടും കോവിഡ് ഭീതി രൂക്ഷമാകുകയാണ്. മോസ്‌കോയിലെ വകഭേദം പടർന്നു പിടിച്ചാൽ അതു കൈവിട്ട കളിയായി മാറും. മോസ്‌കോ 7,700ൽ പരം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കാരണം തേടി പോയപ്പോഴാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇന്ത്യൻ വകഭേദത്തേക്കാൾ ഏറെ ഭയനാകമാണ് ഇത്.

മോസ്‌കോയിലെ ഗമേലയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയിൽ പുതിയ വകഭേദത്തെ നിരീക്ഷിക്കുകയാണ്. സ്ഫുട്‌നിക്, ഫൈസർ വാക്‌സിനുകൾക്ക് പോലും ഈ വകഭേദത്തെ പിടിച്ചു കെട്ടാൻ കഴിയില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റാ വൈറസും ഭീതി ജനകമായിരുന്നു. അസ്ട്രസെനെകയുടെ വാക്‌സിന്റെ ആദ്യ ഡോസിന് ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ 33 ശതമാനം മാത്രമാണ് കാര്യക്ഷമതയുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു.

ഇന്ത്യൻ വകഭേദം ബാധിച്ചവരിൽ പോലും രോഗം ഗുരുതരമാക്കാതെ കാത്തുസൂക്ഷിക്കുവാൻ കോവിഡ് വാക്‌സിനുകൾക്ക് കഴിയുമെന്ന ഔദ്യോഗിക റിപ്പോർട്ടും പുറത്തുവന്നു. മാത്രമല്ല, ആദ്യ ഡോസ് മാത്രം ലഭിച്ചവരിലും പത്തിൽ ഏഴുപേരിൽരോഗം ഗുരുതരമാകാതെ കാത്തുസൂക്ഷിക്കാൻ ഇതിനായി എന്നും റിപ്പോർട്ടിൽ പറയുന്നു. ഫൈസർ വാക്‌സിന് ഡെൽറ്റ വകഭേദത്തിനെതിരെ 96 ശതമാനം പ്രതിരോധമുയർത്താൻ കഴിയുമ്പോൾ അസ്ട്രാസെനെക 92 ശതമാനം പ്രതിരോധം ഉയർത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

അതായത്, വാക്‌സിൻ പദ്ധതി വേഗതയിൽ പുരോഗമിച്ചാൽ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിയും എന്ന പ്രതീക്ഷ ഡെൽറ്റാ വൈറസിൽ കൈവന്നിരുന്നു. ഇതിനിടെയാണ് മോസ്‌കോ വൈറസ് വകഭേദം ആരോഗ്യ വിദഗ്ധരുടെ ഉറക്കം കെടുത്തുന്നത്. മോസ്‌കോ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കാനുള്ള മുൻകരുതൽ റഷ്യ എടുക്കും. ലോകാരോഗ്യ സംഘടനയും സ്ഥിതി ഗതികൾ വീക്ഷിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകത്ത് അറുപതിലധികം രാജ്യങ്ങളിൽ ഇന്ത്യയിലെ ഡെൽറ്റ വകഭേദം പടർന്നു കഴിഞ്ഞു. അമേരിക്കയിൽ ജനിതക സീക്വൻസിങ് നടത്തിയ അണുബാധകളിൽ 6 % ഡെൽറ്റ വകഭേദമാണ്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലും ഡെൽറ്റ വകഭേദം ആയിരുന്നു എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് B. 1.617 വകഭേദം ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇതിന് B. 1.617.1, B. 1.617.2, B. 1.617.3 എന്നിങ്ങനെ മൂന്നു പിരിവുകൾ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

ഉത്കണ്ഠ ഉളവാക്കുന്ന വകഭേദം(Varient of Concern)എന്ന വിഭാഗത്തിലാണ് ലോകാരോഗ്യസംഘടന ഡെൽറ്റ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. B. 1.1.7 വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം. കോവിഡിന്റെ സമ്പൂർണ വാക്‌സിനേഷന് ഡെൽറ്റ വകഭേദത്തിനെതിരെ 81% സംരക്ഷണം നൽകാനാവുമെന്ന് യുകെയിൽ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി.എന്നാൽ ഒരു ഡോസ് വാക്‌സീൻ എടുത്തവർക്ക് 33% സംരക്ഷണമേ ലഭിക്കൂ. ഇനി മോസ്‌കോ വകഭേദത്തിലും ഇത്തരം പഠനങ്ങൾ നടക്കും. അതിന് ശേഷം മാത്രമേ ഈ വൈറസിനെ എങ്ങനെ പ്രതിരോധിക്കുമെന്നതിൽ ധാരണയുണ്ടാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP