Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കി; ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചു'; പോപ്പുലർ ഫ്രണ്ടിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആദായ നികുതി വകുപ്പ്; സംഘടനയുടെ 80ജി രജിസ്ട്രേഷൻ റദ്ദാക്കി

'ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കി; ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചു'; പോപ്പുലർ ഫ്രണ്ടിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആദായ നികുതി വകുപ്പ്; സംഘടനയുടെ 80ജി രജിസ്ട്രേഷൻ റദ്ദാക്കി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യമാണ് ആദായ നികുതി വകുപ്പ് റദ്ദ് ചെയ്തത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനയ്ക്കെതിരെ നടപടി സ്വീകരിച്ചത്.

ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കും.ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 1961ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

2021 മാർച്ച് 22നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. 1961ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA  അനുസരിച്ച് 2012 ഓഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത(നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം സംഘടനയ്ക്കും ലഭിച്ചിരുന്നു. 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

നിയമത്തിലെ 12AA  (3) രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു.വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പി എഫ് ഐ ഏർപ്പെട്ടിരിക്കുന്നതായും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ചൊവ്വാഴ്ച കൊല്ലം ജില്ലയിലെ പത്തനാപുരത്തെ പാടം വനമേഖലയിൽ നിന്ന് രണ്ട് ജെലാറ്റിൻ സ്റ്റിക്കുകൾ, നാല് ഡിറ്റനേറ്ററുകൾ, ബാറ്ററി, വയറുകൾ എന്നിവയുൾപ്പെടെയുള്ള വലിയ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.

കേരള വനം വികസന കോർപറേഷന്റെ കീഴിൽ വരുന്ന കശുവണ്ടി തോട്ടത്തിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.ഉത്തർപ്രദേശിൽ അറസ്റ്റിലായ തീവ്രവാദികളിൽ നിന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ വനമേഖലയിലെ ഭാഗങ്ങളിൽ കേഡർമാർക്ക് കായിക പരിശീലനം നൽകുന്നതിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെട്ടിരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയായ യുഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP