Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളഞ്ഞുപോയ പണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി; ബിഗ് ബസാർ ജീവനക്കാരന്റെ സത്യസന്ധതയിൽ തുക വിദ്യാനഗർ സ്വദേശിയെ തിരിച്ച് ഏൽപ്പിച്ചപ്പോൾ അഭിനന്ദനവുമായി കാസർകോഡ് പൊലീസ്

കളഞ്ഞുപോയ പണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി; ബിഗ് ബസാർ ജീവനക്കാരന്റെ സത്യസന്ധതയിൽ തുക വിദ്യാനഗർ സ്വദേശിയെ തിരിച്ച് ഏൽപ്പിച്ചപ്പോൾ അഭിനന്ദനവുമായി കാസർകോഡ് പൊലീസ്

ബുർഹാൻ തളങ്കര

കാസർകോട് : ബിഗ് ബസാർ ജീവനക്കാരുടെ സത്യസന്ധത തുണയായത് പണം നഷ്ടപ്പെട്ട വിദ്യാനഗർ സ്വദേശിക്ക്. 14,000 രൂപ അടങ്ങിയ ബാഗാണ് ഷോപ്പിൽ വച്ച് കഴിഞ്ഞ ദിവസം നഷ്ടമായത്. കുറ്റിക്കോൽ സ്വദേശിയും ബിഗ് ബസാറിലെ സുരക്ഷാ ജീവനക്കാരുനുമായ പ്രമോദ് കുറ്റിക്കോലിന് റബ്ബർ ബാന്റിൽ കെട്ടിയ നിലയിൽ 2000 രൂപയുടെ ഏഴ് നോട്ടുകൾ അടങ്ങിയ തുക ബിഗ് ബസാർ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടി ഇത് ഉടൻ തന്നെ ബിഗ് ബസാർ ഹെഡ് കാഷ്യർ ഗിരിധരനെ ഏൽപ്പിക്കുകയും ബിഗ്ബസാർ മാനേജർ ഷെഫീഖിന് വിവരം അറിയിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ പണം നഷ്ടപ്പെട്ട വിദ്യാനഗർ സ്വദേശി അൻസിഫ് ബിഗ് ബസാറിൽ എത്തി. പണം കളഞ്ഞു പോയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി പണത്തിന്റെ ഉടമസ്ഥൻ ആണെന്ന് ഉറപ്പുവരുത്തി. തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ ഐ പി കെ വി ബാബുവിന്റെ സാന്നിധ്യത്തിൽ മാനേജർ ഷഫീക്കും ഹെഡ് കാഷ്യർ ഗിരിധരും ചേർന്ന് പണം ഉടമസ്ഥൻ കൈമാറുകയയിരുന്നു.

ഒരിക്കലും തിരിച്ചു കിട്ടില്ല കരുതിയ പണമാണ് ബിഗ് ബസാർ ജീവനക്കാരുടെ സത്യസന്ധതയിൽ തിരിച്ചുകിട്ടിയാതെന്ന് ആസിഫ് വ്യക്തമാക്കി. താൻ ചെയ്തത് ജോലിയുടെ ഭാഗമായിട്ടുള്ള കാര്യങ്ങൾ മാത്രമാണെന്നും ജീവിതത്തിൽ പ്രയാസമുണ്ടെങ്കിലും അർഹിക്കാത്ത ഒരു സമ്പാദ്യവും തനിക്ക് വേണ്ടന്ന് പറഞ്ഞു സുരക്ഷാ ജീവനക്കാരൻ പ്രമോദ് കുറ്റിക്കോൽ തനിക്ക് നീട്ടിയ ഉപഹാരം നിരസിക്കുകയും ചെയ്തു. ഇത്തരം മനുഷ്യരാണ് ഈ ഭൂമിയുടെ സുഗന്ധമെന്നും ഇതിന്റെ പരിമണം എല്ലാവരിലേക്കും എത്തട്ടെയെന്ന് കാസർകോട് ഐ പി കെ വി ബാബു ജീവനക്കാർക്ക് ആശംസകൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP