Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിപ്പ് ടെക്ക് രാജ്യാന്തര സമ്മേളനത്തിന് ഗംഭീര സമാപനം; കോവിഡിന് ശേഷമുള്ള ആദ്യ കൂട്ടായ്മയ്ക്ക് അനുമതി നൽകി ദുബായ്

ഷിപ്പ് ടെക്ക് രാജ്യാന്തര സമ്മേളനത്തിന് ഗംഭീര സമാപനം; കോവിഡിന് ശേഷമുള്ള ആദ്യ കൂട്ടായ്മയ്ക്ക് അനുമതി നൽകി ദുബായ്

സ്വന്തം ലേഖകൻ

ദുബായ്: സമുദ്ര സംബന്ധമായ വ്യവസായങ്ങളുടെ ആഗോള വേദിയായ ' ഷിപ്പ് ടെക്ക് 2021 ' ന്റെ പതിനാലാമത് അന്തർദ്ദേശീയ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. യു എ ഇയിൽ കോവിഡ് കാലഘട്ടത്തിനുശേഷം ആളുകൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യ സമ്മേളനം കൂടിയാണ് ഷിപ്പ് ടെക്ക് 2021. മറൈൻ, ഓഫ്ഷോർ, ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രി, എന്നീ വ്യവസായ മേഖലകളിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ തലവന്മാർ പങ്കെടുത്തു.

അന്തർദ്ദേശീയ മാരിടൈം പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള ഈ പരിപാടി സംഘടിപ്പിച്ചത് ബിസ് ഈവന്റ്‌സ് മാനേജ്‌മെന്റാണ്. ദുബായിലെ ദുസിത് താനി ഹോട്ടലിൽ ,2021 ജൂൺ ഏഴ്, എട്ട് എന്നീ തീയതികളിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

ഇന്റർനാഷണൽ മാരിടൈം ക്ലബ്ബിന്റെ പ്രസിഡന്റും, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയി അധ്യക്ഷനായിരുന്നു.കെബിഐ-യുഎഇ ചെയർമാനും സ്ഥാപകനുമായ എച്ച്ഇ ഖാമിസ് ജുമ ബുവാമിം മുഖ്യപ്രഭാഷണം നടത്തി. യുഎഇ സർക്കാർ നിർദ്ദേശിച്ച എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.വരും വർഷങ്ങളിൽ സാമുദ്രിക മേഖല ആഗോളതലത്തിൽ രൂപീകരിക്കേണ്ട നയപരിപാടികൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി കൂടിയാണ് ഷിപ്പ്‌ടെക്ക്.

സാമുദ്രിക സംബന്ധമായ വിവിധ വ്യവസായ മേഖലകളിൽ മികവുപുലർത്തിയവർക്ക് ചടങ്ങിൽ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
ഷിപ്പ്‌ടെക് 2021 ടോപ്പ് പ്രസ്റ്റീജിയസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി (കെഒടിസി) ചെയർമാൻ ശ്രീ. ബാദർ എൻ. അൽഖഷ്ടിക്ക് ലഭിച്ചു.

അഡ്‌നോക്ക് ലോജിസ്റ്റിക്‌സ് & സർവീസസ് മേധാവി ക്യാപ്റ്റൻ അബ്ദുൾ കരീം അൽ മസബിക്ക് . സിഇഒ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു.മാരിടൈം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ അവാർഡ്
ട്രിസ്റ്റാർ ഗ്രൂപ്പിന്റെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ശ്രീ യൂജിൻ മെയ്നിനാണ്യുഎഇ- ഊർജ്ജ, അടിസ്ഥാനസൗകര്യ വികസന വകുപ്പുകളുടെയും മാരിടൈം വകുപ്പിന്റേയും മന്ത്രിയുടെ എക്‌സിക്യൂട്ടീവ് ഉപദേഷ്ടാവായ ഹെസ്സ അൽ മാലെക്ക്, മാരിടൈം കോംപറ്റിറ്റിവിറ്റി & ലീഡർഷിപ്പ് എന്നിവയ്ക്കുള്ള ഷിപ്പ് ടെക് അവാർഡിന് അർഹനായി.പ്രൊഫഷണൽ സർവീസസ് - മറൈൻ സ്റ്റാറ്റിയൂട്ടറി അഫയേഴ്‌സ് അവാർഡ്ക്ലാസ് എൻകെ മിഡിൽ ഈസ്റ്റ് ആൻഡ് സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമിനാണ് ലഭിച്ചത്.മറ്റു പ്രമുഖ പുരസ്‌കാരങ്ങൾ നേടിയ പ്രമുഖ വ്യവസായസ്ഥാപനങ്ങൾ ഇനി പറയുന്നു.

പി & ഒ മാരിടൈം ലോജിസ്റ്റിക്‌സ് (ബെസ്റ്റ് എംപ്ലോയർ ഓഫ് ദി ഇയർ );അഡ്‌നോക് ലോജിസ്റ്റിക്‌സ് & സേവനങ്ങൾ ( എക്സൈലൻസ് ഇൻ എച്ച്എസ്ഇ ഇനിഷ്യേറ്റീവ് );ഫെയർഡീൽ മറൈൻ സർവീസസ് ( ബെസ്റ്റ് സർവീസസ് പ്രൊവൈഡർ - മറൈൻ);ഓവർസീസ് മറൈൻ ലോജിസ്റ്റിക്‌സ് (മികച്ച സർവീസസ് പ്രൊവൈഡർ - ഓഫ്ഷോർ);ബഹ്രി (ഷിപ്പ് ഓപ്പറേറ്റർ ഓഫ് ദ ഇയർ); സിനർജി മറൈൻ ഗ്രൂപ്പ് (ഷിപ്പിങ് കമ്പനി ഓഫ് ദ ഇയർ);

അമേരിക്കൻ ബ്യൂറോ ഓഫ് ഷിപ്പിങ് (ക്ലാസിഫിക്കേഷൻ സൊസൈറ്റി ഓഫ് ദി ഇയർ);ആൽബ്വാർഡി ഡാമെൻ ( ബെസ്റ്റ് ന്യൂ ബിൽഡിങ് യാർഡ്);ലങ്കോർസ്റ്റ് റോപ്‌സ് (സുസ്ഥിര നവീകരണത്തിലെ മികവ് എക്‌സലൻസ് ഇൻ സസ്റ്റയ്‌നബിൾ ഇന്നവേഷൻ );ദി ഹോക്‌സ് (റൈസിങ് ബങ്കർ - ഓർഗനൈസേഷൻ);അബുദാബി നാഷണൽ ഇൻഷുറൻസ് കമ്പനി (ബെസ്റ്റ് ഇൻഷുറൻസ് പ്രൊവൈഡർ ഓഫ് ദി ഇയർ );ടോമിനി ഷിപ്പിങ് ( എക്‌സലൻസ് ഇൻ മാരിടൈം & ട്രാൻസ്‌പോർട്ടേഷൻ - ഓർഗനൈസേഷൻ);ഗൾഫ് ഏജൻസി കമ്പനി (ബെസ്റ്റ് ഷിപ്പിങ് ഏജൻസി);
റെഡ് സീ ഗേറ്റ്‌വേ ടെർമിനൽ (ടെർമിനൽ ഓപ്പറേറ്റർ ഓഫ് ദി ഇയർ);ഫിച്റ്റ് & കൊ ( ലോ ഫേം ഓഫ് ദ ഇയർ ) അറബ് അക്കാദമി ഫോർ സയൻസ്, ടെക്‌നോളജി, മാരിടൈം ട്രാൻസ്‌പോർട്ട് ( ഡിസ്റ്റിങ് റ്റീവ് കോൺട്രിബ്യൂഷൻ ടു ഇന്നവേഷൻ ഇൻ മാരിടൈം എഡ്യൂക്കേഷൻ) :

അൽമൻസൂരി സ്‌പെഷ്യലൈസ്ഡ് എഞ്ചിനീയറിങ് (ബെസ്റ്റ് സിഎസ്ആർ ഇനിഷ്യേറ്റീവ്);മറാസി ന്യൂസും (മികച്ച മാരിടൈം മീഡിയ) ഒമാൻ ഡ്രൈഡോക്ക് കമ്പനി ( ഷിപ്പ് റിപ്പയർ യാർഡ് ഓഫ് ദി ഇയർ ).കാസ്‌ട്രോൾ ബിപി (പ്ലാറ്റിനം സ്‌പോൺസർ), അഡ്‌നോക്ക് എൽ & എസ് (ഗോൾഡ് സ്‌പോൺസർ), ഫെയർഡീൽ ആൻഡ് ദി ഹോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് ( സിൽവർ സ്‌പോൺസർ) .

ഇഞ്ച്‌കേപ്പ് ഷിപ്പിങ് സർവീസ്, എബിഎസ്, ലങ്കോർസ്റ്റ് റോപ്‌സ് (ബ്രോൺസ് സ്‌പോൺസർമാർ), പി & ഒ മാരിടൈം ലോജിസ്റ്റിക്‌സ് (നോട്ട്പാഡ് & പെൻ സ്‌പോൺസർ), ബഹ്രി (ബാഡ്ജ് & ലാനിയാർഡ് സ്‌പോൺസർ), ഒമാൻ ഡ്രൈഡോക്ക് കമ്പനി (ലഞ്ച് & കോഫി സ്‌പോൺസർ), ലുക്കോയിൽ (രജിസ്‌ട്രേഷൻ ഏരിയ സ്‌പോൺസർ).കാഡ്മാറ്റിക് (അവാർഡ് സ്‌പോൺസർ), എക്‌സാൾട്ടോ എമിറേറ്റ്‌സ് മറൈൻ എക്യുപ്പ്‌മെന്റ്‌സ് (വെൽക്കം ഡ്രിങ്ക് സ്‌പോൺസർ), സോളാസ് (കോൺഫറൻസ് സെഷൻ സ്‌പോൺസർ), ഫോസ്‌റാംസ്, വിൻ ജിഡി, ആൽബ്വാർഡി ഡാമൻ, ക്ലാസ് എൻകെ, അൽമുഫദ്ദൽ ഗ്രൂപ്പ്, ഹെറിറ്റേജ് ഗ്രൂപ്പ്, ഓഷ്യൻ പവർ ഇന്റർനാഷണൽ, ഫോർസൈറ്റ് ഗ്രൂപ്പ്, ബ്യൂറോ വെരിറ്റാസ്, എആർസി ഗ്രൂപ്പ്, സൈഫി, അർക്ക ഗ്ലോബൽ മറൈൻ സർവീസസ് (അസോസിയേറ്റ് സ്‌പോൺസർമാർ).

മറ്റ് മാധ്യമ പങ്കാളികൾ, മറാസി ന്യൂസ് ആയിരുന്നു ഇവന്റീന്റെ സ്ട്രാറ്റജിക് മീഡിയ പാർട്ണർ. മറ്റ് പ്രധാന പാർട്ട്ണേഴ്‌സ് റോബൻ അസ്സഫിന മാഗസിൻ, ട്രേഡ് മേക്കർ, എനർജി സിഐഒ ഇൻസൈറ്റ്‌സ് , കോൾസ്പോട്ട്.കോം, എക്സ്പോ റൂംസ് , പെട്രോഫൈൻഡർ, സെയിലർ ടുഡേ , വേൾഡ് ഓയിൽസ്, ഫിനാൻഷ്യൽ നൈജീരിയ, ഗ്രീൻ ജേർണൽ, ഗ്രീൻ മാച്ച്, ഒയാസിസ്, റിഫൈനർ ലിങ്ക് , ഹെല്ലനിക് ഷിപ്പിങ് ന്യൂസ്, യുഎഫ്ഒ,
പ്രോജക്ട് കാർഗോ നെറ്റ്‌വർക്ക്,കാർഗോ കണക്ഷൻസ് , ഫ്രൈറ്റ്ബുക്ക്, ഒപിസിഎ, എനർജി ഡയസ്, മറൈൻ ഇൻസൈറ്റ്, ബങ്കർസ്‌പോട്ട് എന്നിവരാണ്.

സപ്പോർട്ടിഗ് പാർട്ട്‌ണേഴ്‌സ് വിഭാഗത്തിലെ പ്രധാന സ്ഥാപനങ്ങൾ ഡിസിഎംഎം ഐ, എഫ്.ഒ.എൻ.എ.എസ്.ബി. എ. ഡി.എസ്. എ.എ, ഐ.സി.എസ്, ഇന്റർനാഷണൽ ഫ്രൈറ്റ് നെറ്റ്‌വർക്ക്, സ്‌പെഷ്യലിസ്റ്റ് ഫ്രൈറ്റ് നെറ്റ് വർക്ക് , വേൾഡ് ഫ്രൈറ്റ് നെറ്റ്‌വർക്ക്, ഗോബാലിയ ലോജിസ്റ്റിക്‌സ് നെറ്റ് വർക്ക് , കോ-ഓപ്പറേറ്റീവ് ലോജിസ്റ്റിക് നെറ്റ് വർക്ക് , ദ കോൺക്വറർ ഫ്രെറ്റ് നെറ്റ് വർക്ക് എന്നിവരാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP