Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഖലയിൽ ഭീകരർ താമസിച്ചിരുന്നുവെന്നും കായികപരിശീലനവും ബോംബ് നിർമ്മാണ പരിശീലനവും നടത്തിയെന്നും തിരിച്ചറിവ്; യാദൃശ്ചികമായി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വനംവകുപ്പിന്റെ ബീറ്റ് ഓഫീസർമാർ; അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു; പത്തനാപുരത്തേത് കനകമലയ്ക്കും വാഗമണ്ണിലും നടന്ന ഭീകര കൂടിച്ചേരലിന് സമാനം

മേഖലയിൽ ഭീകരർ താമസിച്ചിരുന്നുവെന്നും കായികപരിശീലനവും ബോംബ് നിർമ്മാണ പരിശീലനവും നടത്തിയെന്നും തിരിച്ചറിവ്; യാദൃശ്ചികമായി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വനംവകുപ്പിന്റെ ബീറ്റ് ഓഫീസർമാർ; അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു; പത്തനാപുരത്തേത് കനകമലയ്ക്കും വാഗമണ്ണിലും നടന്ന ഭീകര കൂടിച്ചേരലിന് സമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.  കേസ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു.  ശക്തമായ നീക്കവുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സജീവമാണ്. കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ സംഘം സംഭവസ്ഥലം പരിശോധിക്കും. ഉത്തർപ്രദേശിൽ പിടിയിലായ മലയാളി ഭീകരൻ നൽകിയ മൊഴിയാണ് പത്തനാപുരത്തേക്കുള്ള അന്വേഷണത്തിലേക്ക് എത്തുന്നത്.

കേരളത്തിൽ കനകമലയിലും വാഗമണിലും മുമ്പ് സമാനമായ തീവ്രവാദ ക്യാമ്പുകൾ കണ്ടെത്തിയിരുന്നു. രണ്ട് കേസും എൻഐഎ അന്വേഷിക്കുകയും പല തരത്തിലെ ഗൂഢാലോചന കണ്ടെത്തുകയും ചെയ്തു. ഇതോടെ ഭീകരർ പുതിയ താവളങ്ങൾ തേടി കണ്ടു പടിക്കുകയായിരുന്നു. അങ്ങനെയാണ് പൊതുവേ ശാന്തമായ പത്താനാപുരത്തെ പാടത്തേക്ക് ക്യാമ്പ് എത്തുന്നത് എന്നാണ് വിലയിരുത്തൽ. അന്തർദേശയ ബന്ധം ഇവിടെ നടന്ന ക്യാമ്പിനുണ്ടെന്നാണ് വിലയിരുത്തൽ. ബോംബ് നിർമ്മാണത്തിനുള്ള പരിശീലനവും നടന്നുവെന്നാണ് നിഗമനം.

ജലാറ്റിൻ സ്റ്റിക്,  ഡിറ്റനേറ്റർ ബാറ്ററികൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് പുനലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി. കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു  പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടൽ വനമേഖലയും.

രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകൾ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പൊലീസും ഇന്ന് സംയുക്തമായി പരിശോധന നടത്തും.

മേഖലയിൽ ഭീകരർ താമസിച്ചിരുന്നുവെന്നും കായികപരിശീലനവും ബോംബ് നിർമ്മാണ പരിശീലനവും നടത്തിയെന്നുമാണ് കണ്ടെത്തൽ. ഉഗ്രസ്ഫോടന ശേഷിയുള്ള ഡിറ്റണേറ്ററുകളും ജലാ്റ്റിൻ സ്റ്റിക്കുകളുമാണ് പത്തനാപുരം പാട്ടത്തെ കശുമാവിൻ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. വനംവികസന കോർപ്പറേഷന്റെ കീഴിലുള്ള ആളൊഴിഞ്ഞ പ്രദേശമാണിതെന്നും പൊലീസ് പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം ബീറ്റ് ഓഫീസർമാരാണ് യാദൃശ്ചികമായി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ മുന്നറിയിപ്പുകൾ പൊലീസ് ഗൗരവത്തിലെടുത്തിരുന്നില്ലെന്ന വ്യാപക ആക്ഷേപവും ഉയരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP