Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വീടുപണി നടന്നപ്പോഴും ഞാൻ മുറിക്കകത്ത് ഉണ്ടായിരുന്നു'; തെളിവായി സജിത പൊലീസിനോട് പറഞ്ഞത് പണിക്കു വന്ന സമീപവാസികളുടെ പേരുകൾ; അയൽവീടുകളിലെ കാര്യങ്ങളും തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളെ കുറിച്ചും സജിതക്ക് വ്യക്തത; പത്തുവർഷത്തെ കാര്യങ്ങൾ യുവതി വിവരിക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ബാക്കി

'വീടുപണി നടന്നപ്പോഴും ഞാൻ മുറിക്കകത്ത് ഉണ്ടായിരുന്നു'; തെളിവായി സജിത പൊലീസിനോട് പറഞ്ഞത് പണിക്കു വന്ന സമീപവാസികളുടെ പേരുകൾ; അയൽവീടുകളിലെ കാര്യങ്ങളും തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളെ കുറിച്ചും സജിതക്ക് വ്യക്തത; പത്തുവർഷത്തെ കാര്യങ്ങൾ യുവതി വിവരിക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സജിത പത്ത് വർഷം താമസിച്ചെന്ന് പറഞ്ഞ കുടുസ്സു മുറി കണ്ടവരെല്ലാം അത്ഭുതപ്പെടുകയാണ്. ഈ മുറിയിലാണോ പത്ത് വർഷം യുവതി ഒളിച്ചു കഴിഞ്ഞത് എന്ന ചോദ്യമാണ് ഉയരുന്നത്. റഹ്മാന്റെ മാതാപിതാക്കൾ മറിച്ച് അഭിപ്രായം ഉന്നയിക്കുമ്പോഴും സജിത പൊലീസ് മുമ്പാകെ നൽകിയ മൊഴികൾ കൂടി പരിശോധിക്കുമ്പോൾ സംഭവത്തിൽ ആശയക്കുഴപ്പങ്ങൾ ബാക്കിയാകുകയാണ്.

വീട്ടിലെ കുടുസുമുറിയിൽ റഹ്മാനൊപ്പം സജിത പത്തുവർഷം കഴിഞ്ഞതിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. മുറിയിൽ കഴിഞ്ഞതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് സജിതയിൽ നിന്ന് പൊലീസിന് ലഭിച്ചത്. പത്തുവർഷം വീട്ടിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സജിതപറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരിച്ചപ്പോഴും പൊലീസിന് ലഭിച്ച വിവരങ്ങൾ.

വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താൻ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴിനൽകി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പൊലീസിനോട് പറഞ്ഞെന്നാണ് സൂചന. മുറിക്കുള്ളിൽ താമസിച്ച കാലത്ത് സമീപവീടുകളിൽ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പുപ്രചാരണത്തിനുവന്ന സ്ഥാനാർത്ഥികളെക്കുറിച്ചും സജിത പൊലീസിനോട് പറഞ്ഞു. ഇതെല്ലാം പരിശോധിച്ചാണ് സജിതയുടെ വാക്കുകൾ പൊലീസ് ശരിവെക്കുന്നത്.

അതേസമയം സംഭവതതിൽ വനിതാ കമ്മീഷൻ വീട്ടിലെത്തി മൊഴിയെടുത്തു. കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്റെയും മൊഴിയെടുത്തത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്ന് സജിത അഭ്യർത്ഥിച്ചു. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഞങ്ങൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരിൽ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു.

എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് താൻ അവിടെ ഒളിവിൽ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും ഫുൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മീഷൻ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കിൽ സംരക്ഷിക്കുമോ ?. ഇക്കയാണ് തന്റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കയുടെ പേരിലുള്ള കേസ് ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു. റഹ്മാന്റെയും സജിതയുടെയും മൊഴിക്ക് പിന്നാലെ, ഒളിവിൽ താമസിച്ച റഹ്മാന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയും കമ്മീഷൻ രേഖപ്പെടുത്തും.

യുവതി തങ്ങളുടെ വീട്ടിൽ 10 കൊല്ലം ഒളിവിൽ താമസിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കൾ പറയുന്നത്. യുവതിയെ മറ്റെവിടെയെങ്കിലും താമസിപ്പിക്കുകയായിരുന്നിരിക്കാമെന്നും ഇവർ പറയുന്നു. അതേസമയം റഹ്മാന്റെയും സജിതയുടെയും വാദങ്ങൾ തള്ളിയാണ് റഹ്മാന്റെ മാതാപിതാക്കൾ രംഗത്തുവന്നത്. പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചത്. ആ മുറിയിൽ വേറെയാരെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ വീട്ടുകാർക്ക് അറിയാൻ കഴിയുമെന്ന് റഹ്മാന്റെ മാതാപിതാക്കളായ മുഹമ്മദ് കരീമും ആത്തിക്കയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

മൂന്ന് വർഷം മുമ്പ് വീടിന്റെ മേൽക്കൂര പുതുക്കി പണിതിരുന്നു. അന്ന് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടിൽപോലും മുറിക്കകത്ത് ഇല്ലായിരുന്നു. ചെറിയ ടീ പോയ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്. സജിതയെ റഹ്മാൻ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. സജിത ശുചിമുറിയിലേക്ക് പോകാൻ പുറത്തിറങ്ങാറുണ്ടെന്ന് റഹ്മാൻ പറഞ്ഞ ജനലിന്റെ അഴികൾ മൂന്ന് മാസം മുമ്പാണ് മുറിച്ചുമാറ്റിയത്. അതിന് മുമ്പ് അതിലൂടെ ഒരാൾക്ക് പോകാൻ സാധിക്കില്ല.റഹ്മാന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും മകൻ പറയുന്നതിൽ സത്യമില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP