Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ നിന്ന് ഹസീന മുക്തയായപ്പോൾ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവ്; സൗദിയിലെ ഡ്രൈവർ ക്വാറന്റീന് ശേഷം ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവായപ്പോൾ ഭാര്യയുടെ അലർജി ചികിൽസയ്ക്കായി വീട്ടിൽ നിന്നിറങ്ങി; മുഹമ്മദ് ഷാന്റേയും ഹസീനയുടേയും മരണം അനാഥമാക്കുന്നത് രണ്ട് കുട്ടികളെ

കോവിഡിൽ നിന്ന് ഹസീന മുക്തയായപ്പോൾ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവ്; സൗദിയിലെ ഡ്രൈവർ ക്വാറന്റീന് ശേഷം ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവായപ്പോൾ ഭാര്യയുടെ അലർജി ചികിൽസയ്ക്കായി വീട്ടിൽ നിന്നിറങ്ങി; മുഹമ്മദ് ഷാന്റേയും ഹസീനയുടേയും മരണം അനാഥമാക്കുന്നത് രണ്ട് കുട്ടികളെ

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: കോട്ടപ്പുറം മൂത്തകുന്നം പാലത്തിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കണ്ടെയ്‌നർ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികൾ മരിച്ചത് ആശുപത്രി പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ. കാര പുതിയ റോഡ് നെടുംപറമ്പിൽ കരീമിന്റെ മകൻ മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവരാണു മരിച്ചത്. സൗദിയിൽ ഡ്രൈവർ ആയിരുന്ന മുഹമ്മദ് ഷാൻ ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്. ക്വാറന്റീനിൽ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്.

അലർജി അസുഖമുള്ള ഹസീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാട്ടി മടങ്ങും വഴിയായിരുന്നു അപകടം. മരിച്ച ഷാനു സൗദിയിൽ നിന്നും കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിലിരുന്ന ശേഷം ആദ്യമായാണ് മുഹമ്മദ് ഷാൻ ഇന്നലെ പുറത്തിറങ്ങിയത്. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് 5.45നു പാലത്തിന്റെ മൂത്തകുന്നത്തിനും വി.പി തുരുത്തിനും ഇടയിലായിരുന്നു അപകടം.

ലോറിയുടെ പിൻചക്രം കയറിയ ഇരുവരും സംഭവ സ്ഥലത്ത് തന്നെ അതിദാരുണമായി മരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. കബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയിൽ. മക്കൾ: നിയ ഫാത്തിമ, അമൽ ഫർഹാൻ.

സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന ഷാനു കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഭാര്യയുമൊത്ത് എർണാകുളം ലിസി ആശുപത്രിയിലേക്ക് പോയത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുൻപാണ് സുഖം പ്രാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP