Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; 24കാരൻ മരണമടഞ്ഞത് തിരൂർ പൊലീസ് ലൈനിന് സമീപം വിവാഹ പന്തലിൽ ഇലക്ട്രിക് പണിക്കിടെ

വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; 24കാരൻ മരണമടഞ്ഞത് തിരൂർ പൊലീസ് ലൈനിന് സമീപം വിവാഹ പന്തലിൽ ഇലക്ട്രിക് പണിക്കിടെ

ജംഷാദ് മലപ്പുറം

മലപ്പുറം: വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മരണപ്പെട്ടത് തിരൂർ പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തുള്ള വിവാഹ പന്തൽ ജോലിയേറ്റെടുത്ത 24കാരൻ. തിരൂർ കവിത ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ഉടമ കവിത ഹുസൈന്റെ സഹോദരൻ സുലൈമാൻ എന്നിവരുടെ മകനും, അതേ സ്ഥാപനത്തിൽ തന്നെ ജോലിക്കാരനുമായ തിരൂർ മുത്തൂർ അടൂക്കാട്ട് മുഹമ്മദ് ഇഖ്ലാസ് (24) ആണ് വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചത്.

തിരൂർ പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തു തന്നെയുള്ള വിവാഹ പന്തൽ ജോലിയേറ്റെടുത്ത വീട്ടിൽ ഇലക്ട്രിക്ക് ജോലിക്കിടെയാണ് ഷോക്കേറ്റ് വീണത്. ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഖബറടക്കം തിരൂർ കോരങ്ങത്ത് ജുമുഅ മസ്ജിദിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP