Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇഎംഐ ആയി പ്രീമിയം അടയ്ക്കാവുന്ന ഹെൽത്ത് ഇൻഷുറൻസുമായി നവി; കേരളത്തിൽ 328 പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ രാജ്യത്ത് 10,000-ത്തിലേറെ ആശുപത്രികളിൽ ക്യാഷ് ലെസ് സൗകര്യം

ഇഎംഐ ആയി പ്രീമിയം അടയ്ക്കാവുന്ന ഹെൽത്ത് ഇൻഷുറൻസുമായി നവി; കേരളത്തിൽ 328 പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ രാജ്യത്ത് 10,000-ത്തിലേറെ ആശുപത്രികളിൽ ക്യാഷ് ലെസ് സൗകര്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സച്ചിൻ ബൻസാലും അങ്കിത് അഗർവാളും ചേർന്ന് ബാംഗ്ലൂർ ആസ്ഥാനമായി സ്ഥാപിച്ച നവി ജനറൽ ഇൻഷുറൻസ് മാസം തോറും പ്രീമിയം അടയ്ക്കാവുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് തുടക്കമിട്ടു. നവി ഹെൽത്ത് ആപ്പിലൂടെ തീർത്തും പേപ്പർരഹിതമായും 2 മിനിറ്റുകൊണ്ട് എടുക്കാവുന്ന പോളിസിക്ക് മാസം തോറും 240 രൂപ മുതൽ ഇഎംഐ ഓപ്ഷനുകളുണ്ട്.

വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി 2 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ കവർ ചെയ്യുന്ന പോളിസികളാണ് ലഭ്യമായിട്ടുള്ളതെന്നും 97.3% എന്ന ഉയർന്ന സെറ്റിൽമെന്റ് അനുപാതമാണ് നവിയുടേതെന്നും നവി ജനറൽ ഇൻഷുറൻസ് എംഡിയും സിഇഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു. കേരളത്തിൽ ആസ്റ്റർ, മെഡിക്കൽ ട്രസ്റ്റ്, അമൃത, വിപിഎസ് ലേക്ക്ഷോർ, രാജഗിരി, ലിസി, റിനൈ, ഇഎംസി, കാരിത്താസ്, ബേബി മെമ്മേറിയൽ, കിംസ്, നിംസ് എന്നിങ്ങനെ 328 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 400-ലേറെ സ്ഥലങ്ങളിലായി 10,000-ത്തിലേറെ ആശുപത്രികളിൽ ക്യാഷ്ലെസ് ക്ലെയിമുകൾക്കുള്ള സൗകര്യമുണ്ട്.

ക്യാഷ്ലെസ് ക്ലെയിമുകൾക്ക് 20 മിനിറ്റിനുള്ളിൽ അനുമതി ലഭിക്കുമെന്നും കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഗൂഗ്ൾ പ്ലേസ്റ്റോറിൽ https://navi-gi.onelink.me/hwGa/healthinsurance എന്ന ലിങ്കിലൂടെ നവി ഹെൽത്ത് ഇൻഷുറൻസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഇൻപേഷ്യന്റ് ആശുപത്രിവാസം, അതിനു മുൻപും പിൻപുമുള്ള ചികിത്സാച്ചെലവുകൾ, കോവിഡ് 19 ആശുപത്രിവാസം, ഡൊമിസിലിയറി ആശുപത്രിവാസം, 393 ഡേ-കെയർ പ്രക്രിയകൾ, റോഡ് ആംബുലൻസ് കവർ, വെക്ടർ-ബോൺ രോഗം, ഒപ്ഷനൽ ക്രിട്ടിക്കൽ രോഗങ്ങൾ, പ്രസവം, നവജാതശിശു കവർ എന്നിവ ഇരുപതിലേറെ ആവശ്യങ്ങൾക്ക് കവറേജ് ലഭ്യമാണ്.

ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്ന ശീലം വ്യാപകമായിട്ടില്ലെന്ന് രാമചന്ദ്ര പണ്ഡിറ്റ് ചൂണ്ടിക്കാണിച്ചു. ഇതിന്റെ പ്രധാന കാരണം ഒരുമിച്ച് പണമടയ്ക്കാൻ ഭൂരിപക്ഷം ആളുകൾക്കും സാധ്യമാകാത്തതുകൊണ്ടാണ്. ഇത് കണക്കിലെടുത്താണ് നവി വരിസംഖ്യാ മാതൃകയിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP