Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടകര കുഴൽപ്പണത്തിലെ നിയമസഭയിലെ അടിയന്തര പ്രമേയം സിപിഎം സെക്രട്ടറിയേറ്റ് മറന്നു പോയി; കേരളത്തിലെ മുഖ്യ ശത്രുവിൽ പറഞ്ഞതിനെ വളച്ചൊടിച്ച് സിപിഎം പ്രസ്താവന; ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റിനെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ സുധാകര ഭയം

കൊടകര കുഴൽപ്പണത്തിലെ നിയമസഭയിലെ അടിയന്തര പ്രമേയം സിപിഎം സെക്രട്ടറിയേറ്റ് മറന്നു പോയി; കേരളത്തിലെ മുഖ്യ ശത്രുവിൽ പറഞ്ഞതിനെ വളച്ചൊടിച്ച് സിപിഎം പ്രസ്താവന; ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റിനെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ സുധാകര ഭയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും മാറ്റിയത്. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്-സിപിഎം പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ദേശീയ തലത്തിൽ ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യ ശത്രു. എന്നാൽ കേരളത്തിൽ പഞ്ചായത്തിൽ പോലും സ്വാധീനമല്ലാത്ത ബിജെപിയെ പ്രധാന ശത്രുവായി കാണേണ്ടതില്ല. ഇവിടെ സിപിഎമ്മിന് എതിരെയാണ് പ്രധാന പോരാട്ടം. അതുകൊണ്ട് തന്നെ നമ്പർ വൺ ശത്രു സിപിഎമ്മാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ബിജെപിയേയും ശക്തമായി എതിർക്കുമെന്നും കൂട്ടിച്ചേർത്തു. ഇതിനെയാണ് സിപിഎം വളച്ചൊടിക്കുന്നത്. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബിജെപിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. നിയമസഭയിൽ അടിയന്തര പ്രമേയം അടക്കം കോൺഗ്രസ് നേതൃത്വത്തിലെ യുഡിഎഫ് കൊണ്ടു വന്നിരുന്നു. എന്നാൽ ഈ വിഷയം ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഇപ്പോൾ അത് മറച്ചു വച്ചാണ് ഈ വിഷയത്തിൽ സിപിഎം സുധാകരനെ കടന്നാക്രമിക്കുന്നത്.

പെട്രോൾ വിലവർദ്ധനവിൽ കേന്ദ്ര സർക്കാരിന് ഇന്നും സുധാകരൻ കടന്നാക്രമിച്ചിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് സുധാകരൻ നുഴഞ്ഞു കയറുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. അതുകൊണ്ട് കൂടിയാണ് വീണ്ടും ന്യൂനപക്ഷ രാഷ്ട്രീയം കോൺഗ്രസിനെതിരെ ചർച്ചയാക്കാൻ സിപിഎം പഴയ ഒന്നാം നമ്പർ ശത്രു പ്രസ്താവനയെ വളച്ചൊടിക്കുന്നത്.

സുധാകരനെ വ്യക്തിപരമായ കടന്നാക്രമിക്കുന്നതാണ് സിപിഎം പ്രസ്താവന. എല്ലാക്കാലത്തും ബിജെപിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുഖമുദ്രയുമാണെന്ന് സിപിഎം പറയുന്നു. കെപിസിസി അധ്യക്ഷനായി സുധാകരൻ എത്തുമ്പോൾ കോൺഗ്രസ് പുത്തനുണർവ്വിലാണ്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷത്തെ എങ്ങനേയും കോൺഗ്രസിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യം. നേരത്തെ കണ്ണൂരിൽ ഇത്തരം പ്രചരണം സിപിഎം നടത്തിയിരുന്നു. അതിന് സുധാകരൻ മറുപടിയും കൊടുത്തു. അതിന് ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റും ഈ വിഷയം ചർച്ചയാക്കുന്നത്.

വർഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോൺഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് സുധാകരന്റെ പ്രസ്താവന നൽകുന്നത് എന്ന് സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. എല്ലാക്കാലത്തും ബിജെപിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുഖമുദ്രയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ യു.ഡി.എഫ്-ബിജെപി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വർഗ്ഗീയ ശക്തികളുമായി കൈകോർത്തു. ഇത് കേരളത്തിലെ ജനങ്ങൾ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്.

എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേർപ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാൻ കഴിയൂ. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴൽപ്പണം ഇറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ബിജെപിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിലാണ് അവർക്ക് താൽപ്പര്യമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP