Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം അടുത്ത വർഷം ആഘോഷിക്കുമ്പോൾ താങ്കളെ കണ്ടുമുട്ടാനും നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു; നഫ്ത്താലി ബെന്നറ്റിനെ അഭിനന്ദിച്ച് മോദി; ഇന്ത്യയും ഇസ്രയേലും സൗഹൃദം തുടരും

നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം അടുത്ത വർഷം ആഘോഷിക്കുമ്പോൾ താങ്കളെ കണ്ടുമുട്ടാനും നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു; നഫ്ത്താലി ബെന്നറ്റിനെ അഭിനന്ദിച്ച് മോദി; ഇന്ത്യയും ഇസ്രയേലും സൗഹൃദം തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്ത്താലി ബെനറ്റിന് അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലാണ് അഭിനന്ദനം അറിയിച്ചത്. 'ഇസ്രയേൽ പ്രധാനമന്ത്രിയായതിൽ നഫ്ത്താലി ബെന്നറ്റിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം അടുത്ത വർഷം ആഘോഷിക്കുമ്പോൾ, താങ്കളെ കണ്ടുമുട്ടാനും നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള നേതൃത്വത്തിനും വ്യക്തിപരമായ ശ്രദ്ധയ്ക്കും പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന ബെഞ്ചമിൻ നെതന്യാഹുവിനോട് മോദി നന്ദി അറിയിച്ചു. ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ താങ്കൾ വിജയകരമായി കാലാവധി പൂർത്തിയാക്കിയപ്പോൾ, താങ്കളുടെ നേതൃത്വത്തിനും ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിന് നൽകിയ വ്യക്തിപരമായ ശ്രദ്ധയ്ക്കും നെതന്യാഹുവിനെ എന്റെ അഗാധമായ നന്ദി അറിയിക്കുന്നെന്ന് പ്രധാനമന്ത്രി കുറിച്ചു.

നെതന്യാഹുവിന്റെ ഭരണ കാലത്ത് ഇന്ത്യയും ഇസ്രയേലും സമാനതകളില്ലാത്ത തരത്തിലാണ് അടുത്തു പ്രവർത്തിച്ചിരുന്നത്. മോദിയും നെതന്യാഹുവും തമ്മിലെ സൗഹൃദവും ഏറെ ചർച്ചയായി. ഇതിന് സമാനമായ സൗഹൃദം ഇനിയും തുടരാൻ ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് മോദി പുതിയ സർക്കാരിനും നൽകുന്നത്. ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ പുതിയ സർക്കാരും തയ്യാറാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ഇസ്രയേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിനാണ് അന്ത്യമാകുന്നത്. ഞായറാഴ്ച പ്രതിപക്ഷകക്ഷികൾ രൂപവത്കരിച്ച ഐക്യസർക്കാർ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. 59-നെതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിനാകും പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യഊഴം ലഭിക്കുക. 2023 സെപ്റ്റംബർവരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും.

ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നും നേട്ടങ്ങൾ ഏറെയുള്ള നീണ്ടകാലത്തെ സേവനങ്ങൾക്ക് നെതന്യാഹുവിന് നന്ദി അറിയിക്കുന്നതായും പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബെനറ്റ് അറിയിച്ചു. 49-കാരനായ ബെന്നറ്റ് നെതന്യാഹുവിന് കീഴിൽ പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എട്ടുപാർട്ടികൾ ഉൾപ്പെടുന്ന ഐക്യസർക്കാരിൽ റാം (അറബ് ഇസ്ലാമിസ്റ്റ്) പാർട്ടിയുമുണ്ട്. പതിറ്റാണ്ടുകൾക്കുശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി ഭരണത്തിൽ പങ്കാളിയാകുന്നത്.

മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടർന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെതന്യാഹുവിന്റെ ലിക്യുഡ് പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ നെതന്യാഹുവിന് ഇതിനുകഴിഞ്ഞില്ല. തുടർന്നാണ് സർക്കാർ രൂപവത്കരണ ശ്രമങ്ങളുമായി പ്രതിപക്ഷകക്ഷികൾ മുന്നോട്ടുപോയത്.

അധികാരം നഷ്ടപ്പെട്ടത് അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ ഭരണമാറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP