Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് സഖ്യത്തിന്; സിംഗിൾസിന് പിന്നാലെ 'ഡബിൾസ്' കിരീടത്തിലും കയ്യൊപ്പ് ചാർത്തി ക്രെജിക്കോവ; 2000ൽ മേരി പിയേഴ്‌സിന് ശേഷം നേട്ടം ആദ്യം; ഇഗ- സാന്റെ സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

ഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് സഖ്യത്തിന്; സിംഗിൾസിന് പിന്നാലെ 'ഡബിൾസ്' കിരീടത്തിലും കയ്യൊപ്പ് ചാർത്തി ക്രെജിക്കോവ; 2000ൽ മേരി പിയേഴ്‌സിന് ശേഷം നേട്ടം ആദ്യം; ഇഗ- സാന്റെ സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്ക്

പാരീസ്: ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടത്തിനു പിന്നാലെ വനിതാ ഡബിൾസിലും ചാമ്പ്യനായി ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവ. അപൂർവ നേട്ടമാണ് റോളണ്ട് ഗാരോസിൽ ഇരുപത്തഞ്ചുകാരിയായ ചെക് താരം സ്വന്തമാക്കിയത്.

ഇഗ സ്വിയറ്റക്- മറ്റേക് സാന്റ്സ് എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചെക്കിന്റെ ബാർബോറ ക്രെജിക്കോവ- കാതറീന സിനിയകോവ സഖ്യം കിരീടം നേടിയത്. നേരത്തെ വനിതാ സിംഗിൾസ് കിരീടവും ക്രെജിക്കോവ നേടിയിരുന്നു. ഇതോടെ 2000ൽ മേരി പിയേഴ്സിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ സിംഗിൾസ്- ഡബിൾസ് കിരീടം നേടുന്ന താരമായി ക്രെജിക്കോവ.

ആധികാരികമായിരുന്നു ഇഗ- സാന്റെ സഖ്യത്തിനെതിരെ ചെക്ക് സഖ്യത്തിന്റെ പോരാട്ടം. 6-4, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും ജയിച്ചുകറിയത്. ഇതോടെ ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്താനും ചെക്ക് ജോഡിക്ക് സാധിച്ചു. ജൂനിയർ തലം മുതൽ ഒരുമിച്ച കളിക്കുന്ന ക്രെജിക്കോവ- സിനിയകോവ സഖ്യത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടമാണിത്.

നേരത്തെ സിംഗിൾസ് ഫൈനലിൽ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്‌കോർ 6-1, 2-6, 6-4.

ക്രെജിക്കോവയുടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. 40 വർഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ ഒരു ചെക്ക് താരം കിരീടം നേടുന്നത്. 1981ൽ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ ചെക്ക് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP