Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട ഒൻപത് കുടുബങ്ങൾക്കുള്ള വീടുകൾ ഒരാഴ്‌ച്ചയ്ക്കകം കൈമാറും; നിലമ്പൂരിലെ പട്ടിക വർഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മലപ്പുറം ജില്ലാകലക്ടർ

പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട ഒൻപത് കുടുബങ്ങൾക്കുള്ള വീടുകൾ ഒരാഴ്‌ച്ചയ്ക്കകം കൈമാറും; നിലമ്പൂരിലെ പട്ടിക വർഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മലപ്പുറം ജില്ലാകലക്ടർ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം നിലമ്പൂർ മേഖലയിൽ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട ഒൻപത് കുടുബങ്ങൾക്കുള്ള വീടുകൾ ഒരാഴ്‌ച്ചയ്ക്കകം കൈമാറും. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വർഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നടപടികളുമായി ജില്ലാകലക്ടർ കെ. ഗോപാലകൃഷ്ണൻ. ഇതിന്റെ ഭാഗമായി ചാലിയാർ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതർക്ക് വീടുകൾ നിർമ്മിക്കുന്ന ആനക്കല്ല് എന്നിവിടങ്ങളിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ കലക്ടർ നേരിട്ട് വിലയിരുത്തി. ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, അസിസ്റ്റന്റ് കലക്ടർ സഫ്‌ന നസറുദ്ദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കണ്ണംകുണ്ട് ട്രൈബൽ വില്ലേജിൽ നിർമ്മാണം പൂർത്തിയാക്കിയ ഒൻപത് വീടുകളുടെ താക്കോൽ ദാനം ഒരാഴ്‌ച്ചക്കുള്ളിൽ നിർവഹിക്കുമെന്നും ഇരു പ്രദേശങ്ങളിലും നിർമ്മിക്കുന്ന വീടുകൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും കലക്ടർ അറിയിച്ചു.
ചാലിയാർ പഞ്ചായത്തിലെ മതിൽമൂല പൂളപ്പൊട്ടി, ചെട്ടിയൻപാറ കോളനിയിലെ 34 കുടുംബങ്ങൾക്കായി 10 ഹെക്ടർ ഭൂമിയാണ് അകമ്പാടം വില്ലേജിലെ കണ്ണംകുണ്ട് പ്രദേശത്ത് റവന്യൂ വകുപ്പ് ഏറ്റെടുത്തത്.

20 ചതുരശ്ര അടിയിൽ 7.20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിർമ്മിക്കുന്നത്. ഇതിൽ സർക്കാർ ആറുലക്ഷം രൂപയാണ് നൽകുക. 1.20 ലക്ഷം രൂപ സന്നദ്ധസംഘടനകൾ വഴി സ്വരൂപിക്കും. കവളപ്പാറ ദുരന്തത്തിനിരയായ 32 കുടുംബങ്ങൾക്ക് പോത്തുകല്ല് ആനക്കല്ല് ഉപ്പടയിൽ 10 സെന്റ് വീതം സ്ഥലത്താണ് വീടൊരുങ്ങുന്നത്. ഇവിടെ വൈദ്യുതി, കുടിവെള്ളം, കമ്മ്യൂനിറ്റി ഹാൾ എന്നിവ ടി.ആർ.ഡി.എം വഴി ലഭ്യമാക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.

ഓരോ കുടുംബത്തിനും ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് നിർമ്മിക്കാൻ ആറ് ലക്ഷവുമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കവളപ്പാറ ദുരന്തത്തിൽ വീടും ഭൂമിയും പൂർണ്ണമായും നഷ്ടപ്പെട്ട 11 കുടുംബവും കവളപ്പാറ ദുരന്ത മേഖലയിലെ തുരുത്തിൽ വീടുണ്ടായിരുന്ന ആറ് കുടുംബവും മലയിടിച്ചിൽ ഭീഷണി കാരണം മാറ്റി പാർപ്പിക്കുന്ന 15 കുടുംബത്തിനുമാണ് സർക്കാർ ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കുന്നത്.

നിലമ്പൂർ തഹസിൽദാർ സുരേഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ വിജയകുമാർ, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ ശ്രീകുമാരൻ, നിർമ്മിതി കേന്ദ്ര മലപ്പുറം പ്രൊജക്ട് മാനേജർ കെ.ആർ. ബീന, ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, ഉപാധ്യക്ഷ ഗീത ദേവദാസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും കലക്ടർക്കൊപ്പം പ്രവർത്തനങ്ങൾ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP